മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് മാളവിക വെയിൽസ്. സിനിമകൾക്കൊപ്പം തന്നെ സീരിയൽ ലോകത്തും ശ്രദ്ധ നേടാൻ മാളവികയ്ക്കു കഴിഞ്ഞു. പൊന്നമ്പിളി, മഞ്ഞില്‍വിരിഞ്ഞ പൂവ് തുടങ്ങിയ ഹിറ്റ് സീരിയലുകൾ മാളവികയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി. മീനൂസ് കിച്ചൺ എന്ന പരമ്പരയിൽ അഭിനയിച്ചു വരികയാണ് മാളവിക ഇപ്പോൾ.
തീർത്തും അസാധാരണവും ഹൃദയസ്പർശിയുമായൊരു പിറന്നാൾ സർപ്രൈസാണ് കഴിഞ്ഞ ദിവസം മാളവികയെ തേടിയെത്തിയത്. മാളവികയുടെ മേക്കപ്പ് ആർട്ടിസ്റ്റും ആരാധകനുമായ രാജേഷാണ് അസാധാരണമായ ആ പിറന്നാൾ സമ്മാനം നൽകിയത്.
Also Read: കല്യാണവീടുകളിൽ ഗസ്റ്റായി പോയി പെരേര നേടുന്നത് ലക്ഷങ്ങൾ; വെളിപ്പെടുത്തി സന്തോഷ് വർക്കി
മാളവികയുടെ മുഖം നെഞ്ചിൽ ടാറ്റൂ അടിച്ച് മാളവികയെ അമ്പരപ്പിച്ചിരിക്കുകയാണ് രാജേഷ്. മീനൂസ് കിച്ചൻ എന്ന സീരിയലിന്റെ ലൊക്കേഷനിൽ ഇരിക്കുമ്പോഴാണ് സർപ്രൈസായി തന്റെ നെഞ്ചിലെ ടാറ്റൂ രാജേഷ് വെളിപ്പെടുത്തിയത്. അമ്പരന്നിരിക്കുന്ന മാളവികയേയും വീഡിയോയിൽ കാണാം. “ചേച്ചി” എന്നാണ് ടാറ്റൂവിനു താഴെ രാജേഷ് കുറിച്ചിരിക്കുന്നത്.
Also Read: കിണ്ണനും ഹരിയും പിന്നെ മീരയും; ഹരികൃഷ്ണൻസ് റീലിൽ ജൂഹിചൗളയായി രേണു സുധി
അതിനുമുൻപ്, സെറ്റിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെല്ലാം രാജേഷ് ടാറ്റൂ വെളിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. “ഇത്തരമൊരു അത്ഭുതം സ്വപ്നങ്ങളിൽ മാത്രം. എന്നേക്കും നന്ദി മാത്രം കുഞ്ഞേ,” എന്നാണ് വൈറലായ ടാറ്റൂ വീഡിയോയിൽ രാജേഷിന് നന്ദി പറഞ്ഞുകൊണ്ട് മാളവിക കുറിച്ചത്.