ഫൈനലിനിടെ വിവാദം, പന്ത് കൈകൊണ്ട് എടുത്തിട്ടും ഔട്ടാകാതെ ദക്ഷിണാഫ്രിക്കൻ താരം; നടന്നത് ഇങ്ങനെ…

Spread the love

Australia Vs South Africa: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പുതിയ വിവാദം. പന്ത് കൈകൊണ്ടെടുത്തിട്ടും ഔട്ടാകാതെ രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്കൻ താരം.

ഹൈലൈറ്റ്:

  • ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ നാടകീയ സംഭവം.
  • പന്ത് കൈകൊണ്ടെടുത്ത് ദക്ഷിണാഫ്രിക്കൻ ബാറ്റർ
  • ഓസീസ് താരങ്ങൾ അപ്പീൽ ചെയ്തിട്ടും വിക്കറ്റ് അനുവദിക്കാതെ അമ്പയർ
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നടന്നത്
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നടന്നത് (ഫോട്ടോസ്Getty Images)
ഓസ്ട്രേലിയക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനിടെ പന്ത് കൈകൊണ്ട് എടുത്ത് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് ബെഡിങ്ഹാം . പിന്നാലെ ഓസ്ട്രേലിയ വിക്കറ്റിനായി അപ്പീൽ ചെയ്തെങ്കിലും നോട്ടൗട്ടാണെന്നായിരുന്നു അമ്പയറുടെ തീരുമാനം.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ വിവാദം, പന്ത് കൈകൊണ്ട് എടുത്തിട്ടും ഔട്ടാകാതെ ദക്ഷിണാഫ്രിക്കൻ താരം; നടന്നത് ഇങ്ങനെ…

ഓസ്ട്രേലിയയുടെ ബ്യൂ വെബ്സ്റ്റർ ബൗൾ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. താരത്തിന്റെ ലെങ്ത് പന്ത് വെബ്സ്റ്റർ പ്രതിരോധിച്ചെങ്കിലും ബാറ്റിൽ കൊണ്ട ബോൾ, പാഡിൽ കുടുങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പർ അലക്സ് കാരി പന്തെടുക്കാൻ മുന്നിലേക്ക് കുതിച്ചെത്തിയെങ്കിലും ആ സമയം ബെഡിങ്ഹാം തന്റെ കൈകൊണ്ട് പന്ത് അടുത്ത് താഴേക്ക് ഇടുകയായിരുന്നു.

ഓസ്ട്രേലിയൻ താരങ്ങളെയും കമന്റേറ്റർമാരെയും ക്രിക്കറ്റ് ലോകത്തെയും ഈ കാഴ്ച ഞെട്ടിച്ചു. ഹാൻഡ്ലിങ് ദി ബോളിന് ഓസ്ട്രേലിയ താരങ്ങൾ അപ്പീലും ചെയ്തു. എന്നാൽ ലെഗ് അമ്പയറോട് സംസാരിച്ചതിന് ശേഷം പ്രധാന അമ്പയറായിരുന്ന റിച്ചാർഡ് ഇല്ലിങ്വർത്ത് അത് ഡെഡ് ബോൾ ആണെന്ന് വിളിക്കുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കൻ താരം വിക്കറ്റിൽ നിന്ന് രക്ഷപ്പെട്ടു.

Also Read: ഫൈനലിൽ ഓസ്ട്രേലിയയുടെ കിടിലൻ തിരിച്ചടി, ദക്ഷിണാഫ്രിക്ക തകർന്നു; ലോർഡ്സിൽ ബൗളർമാർ മിന്നുന്നു

എന്നാൽ അമ്പയർ നോട്ടൗട്ട് വിളിച്ചെങ്കിലും സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി. പന്ത് ഡെഡ് അല്ലെന്നും ബെഡിങ്ഹാമിന്റെ പ്രവൃത്തി വിക്കറ്റിൽ കലാശിക്കേണ്ടതാണെന്നും ഒരു കൂട്ടം ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരത്തിന് ശേഷവും ഈ വിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കാൻ സാധ്യതയില്ല.

Also Read: 99 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് സ്റ്റീവ് സ്മിത്ത്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കി

അതേ സമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇരു ടീമുകളിലെയും ബൗളർമാരുടെ മിന്നും പ്രകടനമാണ് ക്രിക്കറ്റ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്‌. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, ഒന്നാമിന്നിങ്സിൽ 212 റൺസിന് പുറത്തായിരുന്നു. പിന്നാലെ ഇറങ്ങിയ ദക്ഷിണാഫ്രിക്കയും ആദ്യ ഇന്നിങ്സിൽ തകർന്നു. പാറ്റ് കമ്മിൻസ് ആറ് വിക്കറ്റുകളുമായി മിന്നിയപ്പോൾ, ദക്ഷിണാഫ്രിക്ക 138 റൺസിന് ഓളൗട്ടായി. 74 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 28 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് രണ്ടാമിന്നിങ്സിൽ നഷ്ടമായത്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!