Australia Vs South Africa WTC Final: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിടിലൻ പ്രകടനവുമായി കഗിസോ റബാദ. ഒരു കിടിലൻ റെക്കോഡും താരം സ്വന്തമാക്കി.
ഹൈലൈറ്റ്:
- ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മിന്നി റബാദ
- കിടിലൻ റെക്കോഡും താരത്തിന് സ്വന്തം
- ഇതിഹാസത്തെയും മറികടന്നു

കിടിലൻ റെക്കോഡ് സ്വന്തമാക്കി കഗിസോ റബാദ, ലോകത്ത് ഇതാദ്യം; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ചരിത്രം പിറന്നു
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് വലംകൈയ്യൻ പേസറായ കഗിസോ റബാദ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏഴ് വിക്കറ്റുകൾ നേടിയതോടെ താരത്തിന്റെ അന്താരാഷ്ട്ര വിക്കറ്റ് നേട്ടം 573 ആയി. ഇതോടെ ഇതിഹാസ താരം ജാക്വസ് കാലിസിനെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ വിക്കറ്റ് വേട്ടക്കാരനായും റബാദ മാറി.
504 ഇന്നിങ്സുകളിൽ 823 വിക്കറ്റുകൾ വീഴ്ത്തിയ ഷോൺ പൊള്ളോക്കാണ് ഈ നേട്ടത്തിൽ ഒന്നാമത്. 340 ഇന്നിങ്സിൽ 697 വിക്കറ്റുകൾ നേടിയ ഡെയിൽ സ്റ്റെയിൻ രണ്ടാമതും, 661 വിക്കറ്റുള്ള മഖായ എന്റിനി, 602 വിക്കറ്റുള്ള അലൻ ഡൊണാൾഡ് എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്.
Also Read: ഫൈനലിൽ ഓസീസിന്റെ കിടിലൻ തിരിച്ചുവരവ്. ബൗളർമാർ മിന്നി. ദക്ഷിണാഫ്രിക്ക തകർന്നു.
2014 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച കഗിസോ റബാദ ഇതുവരെ 71 ടെസ്റ്റുകളും, 106 ഏകദിനങ്ങളും 65 ടി20 മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. ടെസ്റ്റിൽ 334 വിക്കറ്റുകളാണ് റബാദയുടെ സമ്പാദ്യം. ഏകദിനത്തിൽ 106 മത്സരങ്ങളിൽ നിന്ന് 168 വിക്കറ്റുകളും ടി20 യിൽ 65 മത്സരങ്ങളിൽ നിന്ന് 71 വിക്കറ്റുകളും റബാദ നേടിയിട്ടുണ്ട്.