Father’s Day 2025 Best Wishes, Messages: ഇന്ത്യയിൽ, ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം ജൂൺ 15നാണ് ഫാദേഴ്സ് ഡേ. അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി കാർഡുകൾ കൈമാറാം, കേക്ക് ഉണ്ടാക്കി നൽകാം അല്ലെങ്കിൽ പൂക്കൾ നൽകാം.
Also Read: കുടയച്ഛന്‍, കല്‍ക്കണ്ടയച്ഛന്‍, ഓറഞ്ചല്ലിയച്ഛന്‍…
പതിനാറുകാരിയായ സൊനോറ ലൂയിസ് ഡോഡിന് അകാലത്തിൽ അമ്മയെ നഷ്ടപ്പെട്ടു. അവളുടെ പിതാവ് സൊനോറയെയും അവളുടെ അഞ്ച് ഇളയ സഹോദരന്മാരെയും വളർത്തി. അയാൾ നല്ലവണ്ണം തന്റെ കുട്ടികളെ പരിപാലിച്ചു.
പിന്നീട്, ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സൊനോറ ഒരു നിവേദനം നൽകി. അവളുടെ പിതാവിന്റെ ജന്മദിനമായ ജൂൺ 5 ന്, പിതാവിന്റെയും പിതാവിനെപ്പോലെയുള്ള എല്ലാ വ്യക്തികളുടെയും പങ്കിനെ ബഹുമാനിക്കാനും അംഗീകരിക്കാനും അവൾ ആഗ്രഹിച്ചു.
Also Read: അർമ്മാദചന്ദ്രൻ
/indian-express-malayalam/media/media_files/2025/06/12/fathers-day-2025-wishes-12-255845.jpg)
നിവേദനം അംഗീകരിച്ചില്ലെങ്കിലും, സൊനോറ പ്രാദേശിക സഭാ സമൂഹങ്ങളെ ഫാദേഴ്സ് ഡേ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തി. പിന്നീട്, ഈ ദിവസം ജൂൺ മൂന്നാം ഞായറാഴ്ചയായി മാറ്റി. വാഷിങ്ടണിലെ സ്‌പോക്കനിൽ നടന്ന ആഘോഷം, പിതാക്കന്മാരുടെ പ്രയത്‌നങ്ങളെ അനുസ്മരിച്ചുകൊണ്ട് ഡോഡിന്റെ ആജീവനാന്ത ദൗത്യത്തിന് തുടക്കമിട്ടു, അത് ദേശീയ പ്രാധാന്യമുള്ള ഒരു സംഭവമാക്കി മാറ്റി. അടുത്ത അരനൂറ്റാണ്ടിൽ, ഡോഡ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ സഞ്ചരിച്ച്, ഫാദേഴ്‌സ് ഡേയെ പ്രതിനിധീകരിച്ച് സംസാരിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്തു.
Also Read: മദ്യത്താൽ സ്നാനപ്പെട്ട ഒരച്ഛന്റെ ഓർമ്മയ്ക്ക്
/indian-express-malayalam/media/media_files/2025/06/12/fathers-day-2025-wishes-11-683181.jpg)
നമ്മുടെ മനസ്സിനെയും ചിന്തകളെയും രൂപപ്പെടുത്തുകയും നമ്മുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പിതാക്കന്മാരെ ആദരിക്കുന്നതിനും ഈ ദിനം സമർപ്പിക്കുന്നു.