കണ്ണൂർ: ഇരിട്ടി – തളിപ്പറമ്പ് സംസ്ഥാന പാതയിൽ പടിയൂർ പൂവ്വത്ത് ലോറി നിയന്ത്രണം
വിട്ട് പുഴയരികിലേക്ക് മറിഞ്ഞു. റോഡരികിലെ വൈദ്യുതി തൂൺ തകർത്താണ് ലോറി
പുഴയരുകിലേക്ക് മറിഞ്ഞത് . ഇരിട്ടിയിൽ നിന്നും തളപ്പറമ്പിലേക്ക് ചരക്കുമായ പോയ
ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംസ്ഥാന പാതയിൽ പുഴയോട് ചേർന്ന അപകട
സാധ്യതയുള്ള ഭാഗമാണിത്. ഇവിടെ അപകട സൂചനാ മുന്നറിയിപ്പ് ബോർഡുകളോ
റോഡിനേയും പുഴയോരത്തേയും വേർതിരിക്കുന്ന രീതിയിൽ സംരക്ഷണ വേലികളോ ഇല്ല. റോഡിനോട് ചേർന്ന പുഴയുടെ ഭാഗം വലിയ ആഴവും ചുഴിയുമുള്ള പ്രദേശമാണ്
Facebook Comments Box