മേജർ ലീഗ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഉന്മുക്ത് ചന്ദ്. ഇന്ത്യൻ അണ്ടർ 19 ടീമിന്റെ മുൻ നായകനാണ് ഉന്മുക്ത്.
ഹൈലൈറ്റ്:
- കിടിലൻ ഫോമിൽ ഉന്മുക്ത് ചന്ദ്
- മേജർ ലീഗ് ക്രിക്കറ്റിൽ തിളങ്ങി
- കാഴ്ചവെച്ചത് വെടിക്കെട്ട് പ്രകടനം

വെടിക്കെട്ട് ബാറ്റിങ്ങുമായി ഉന്മുക്ത് ചന്ദ്, മേജർ ലീഗ് ക്രിക്കറ്റിൽ കിടിലൻ പ്രകടനം; ടീമിന് പക്ഷേ തോൽവി
അതേ സമയം ഉന്മുക്ത് ചന്ദ് കിടിലൻ അർധ സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ പക്ഷേ താരത്തിന്റെ ടീമായ നൈറ്റ് റൈഡേഴ്സ് പരാജയം നേരിടുകയായിരുന്നു. സുനിൽ നരൈൻ നയിച്ച ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സിനെ 32 റൺസിനാണ് ടിം സീഫർട്ട് നയിച്ച സാൻ ഫ്രാൻസിസ്കോ വീഴ്ത്തിയത്.
Also Read: മണ്ടത്തരം കാണിച്ച് പൊള്ളാർഡ്, ഇങ്ങനെ ഔട്ടാകുമെന്ന് കരുതിയില്ല; മേജർ ലീഗ് ക്രിക്കറ്റിൽ നടന്നത് ഇങ്ങനെ
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സാൻ ഫ്രാൻസിസ്കോ യുണികോൺസ് 20 ഓവറിൽ 219/8 എന്ന കൂറ്റൻ സ്കോറാണ് നേടിയത്. 38 പന്തിൽ 88 റൺസെടുത്ത ജേക് ഫ്രേസർ മക്ഗർകായിരുന്നു ടോപ് സ്കോറർ. 11 സിക്സറുകളാണ് ഓസീസ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 27 പന്തിൽ 52 റൺസ് നേടിയ ഫിൻ അലനും തിളങ്ങി. സുനിൽ നരൈൻ നയിച്ച നൈറ്റ് റൈഡേഴ്സിന്റെ മറുപടി 187 ൽ അവസാനിച്ചു.
Also Read: 51 പന്തിൽ 151 റൺസ്, ഞെട്ടിച്ച് കിവീസ് താരം; സിക്സടിയിൽ ഗെയിലിന്റെ വമ്പൻ റെക്കോഡും തകർത്തു
2012 ലായിരുന്നു ഉന്മുക്ത് ചന്ദിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടിയത്. ഐപിഎല്ലിൽ അടക്കം പിന്നീട് കളിച്ചെങ്കിലും മികവിലേക്ക് ഉയരാൻ താരത്തിന് കഴിഞ്ഞില്ല. ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം വിദേശ ലീഗുകളിലേക്ക് പോയ ഉന്മുക്ത് ചന്ദ് ബിഗ് ബാഷ് ലീഗിലും, ബംഗ്ലാദേശ് പ്രീമിയർ ലീഗിലുമെല്ലാം കളിച്ചു.