Club World Cup: 96ാം മിനിറ്റിൽ അൽ അഹ്ലി ഗോൾകീപ്പറുടെ തകർപ്പൻ സേവ്; ഗോളടിക്കാതെയും മിന്നിത്തിളങ്ങി മെസി

Spread the love


Club World Cup Inter Miami vs Al Ahly: ക്ലബ് ലോകകപ്പ് ആവേശത്തിന് തുടക്കമായപ്പോൾ മെസിയുടെ ഇന്റർ മയാമിക്ക് ജയിച്ചുകയറാനായില്ല. ഈജിപ്ത്യൻ ക്ലബായ അൽ അഹ്ലിയുമായി ഇന്റർ മയാമി ഗോൾരഹിത സമനില വഴങ്ങി. എന്നാൽ പിച്ചിലും ഗ്യാലറിയിലും മെസിയുടെ പ്രഭാവം ക്ലബ് ലോകകപ്പിന് എത്രമാത്രം ഗുണം ചെയ്യുന്നു എന്ന് ആദ്യ മത്സരത്തിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. 

മെസിയുടെ ഗോൾ വല കുലുക്കാനുള്ള ശ്രമങ്ങൾ ഉൾപ്പെടെ ചെറുത്ത് തിളങ്ങിയ അൽ അഹ്ലി ഗോൾകീപ്പറാണ് ആദ്യ മത്സരത്തിൽ കയ്യടിയെല്ലാം നേടിയത്. രണ്ടാം പകുതിയിൽ മെസിയുടെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തിലാണ് വല കുലുക്കാതെ പോയത്. പിന്നാലെ മത്സരം അവസാനിക്കാൻ ഏതാനും നിമിഷം മാത്രമുള്ളപ്പോഴായിരുന്നു ഇന്റർ മയാമിക്കായി മെസിയുടെ വിജയ ഗോൾ എന്ന് ഉറപ്പിച്ച ഷോട്ട് അൽ ഷെനാവി തന്റെ വിരൽത്തുമ്പുകൊണ്ട് തട്ടിയകറ്റിയത്. അൽ അഹ്ലിയുടെ പെനാൽറ്റി കിക്ക് ഇന്റർ മയാമി ഗോൾകീപ്പറും തടഞ്ഞിട്ടു. 

 

Also Read: india A vs India: 76 പന്തിൽ സർഫറാസിന്റെ സെഞ്ചുറി; വിക്കറ്റ് വീഴ്ത്താനാവാതെ ബുമ്ര

ഇന്റർ മയാമിക്കായി മെസിയിൽ നിന്ന് മികച്ച പ്രകടനം വന്നതിന് പുറമെ ക്ലബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗ്യാലറിയിലേക്ക് 61000 കാണികൾ എത്തിയത് മെസിയുടെ പ്രഭാവത്തിന്റെ ഫലമെന്ന് വ്യക്തം. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 

Also Read: Sanju Samson: മഞ്ഞവര മാത്രമല്ല; സഞ്ജുവിന്റെ സ്നീക്കർ കണ്ടോ? വില ഞെട്ടിക്കും

ക്ലബ് ലോകകപ്പിൽ ഗ്യാലറിയിലേക്ക് കാണികൾ എത്തുമോ എന്ന ആശങ്ക ഫിഫയുടെ മുൻപിലുണ്ട്. അതിനായി ടിക്കറ്റ് നിരക്ക് ഉൾപ്പെടെ കുത്തനെ കുറച്ചാണ് ഫിഫ ഗ്യാലറി നിറയ്ക്കാൻ ശ്രമിക്കുന്നത്. ഇന്റർ മയാമി-അൽ അഹ്ലി മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. പോർട്ടോയ്ക്ക് എതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. വ്യാഴാഴ്ച അറ്റ്ലാന്റയിൽ വെച്ചാണ് ഇത്. 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!