Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യ പ്രചാരണങ്ങൾക്ക് അവസാനം

Spread the love


നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന്  അവസാനം കുറിച്ചു കൊണ്ട് ഇന്ന് കൊട്ടിക്കലാശം. കൊട്ടിക്കലാശം നടക്കുക നിലമ്പൂർ ടൗണ്‍ കേന്ദ്രീകരിച്ചാണ്. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മുന്നണികൾക്കായി പോലീസ് വേർതിരിച്ച് നൽകിയിട്ടുണ്ട്. 

Also Read: ഇടതോ, വലതോ? നിലമ്പൂരിൽ ആര്? മണ്ഡലത്തിന്‍റെ ചരിത്രം പറയുന്നത് ഇങ്ങനെ…

നാളെ നിശബ്ദ പ്രചാരണമായിരിക്കും. തുടർന്ന് മറ്റന്നാൾ വിധിയെഴുത്ത്. ഇന്ന് വൈകുന്നേരം 6 മണിയോടെ പരസ്യ പ്രചാരണത്തിന് തിരശ്ശീല വീഴും. അതിനു ശേഷം നിയമവിരുദ്ധമായ സംഘംചേരല്‍, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ തുടങ്ങിയവ പാടില്ല. നിലമ്പൂർ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പുറമെ 7 ഡിവൈഎസ്പിമാർ, 21 ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ മൊത്തം 773 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. 

പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിന് തയ്യാറെടുക്കുമ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ കൊട്ടിക്കലാശത്തിന് ഉണ്ടായേക്കില്ല എന്നാണ് റിപ്പോർട്ട്. സമയം അമൂല്യമായതിനാല്‍ കലാശക്കൊട്ടിന്റെ സമയം കൂടി വീടുകള്‍ കയറി പ്രചാരണം നടത്താനാണ് അൻവർ തീരുമാനിച്ചിരിക്കുന്നത്. പൊതു ജനങ്ങളുടെ യാത്രാ സൗകര്യം കൂടി പരിഗണിച്ചാണ് കലാശക്കൊട്ട് വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് അന്‍വര്‍ പറയുന്നത്.

Also Read: മേട രാശിക്കാർക്ക് സമ്മർദ്ദം ഏറും, വൃശ്ചിക രാശിക്കാരുടെ ആഗ്രഹങ്ങൾ നിറവേറും, അറിയാം ഇന്നത്തെ രാശിഫലം!

നാളെ നിശബ്ദ പ്രചാരണവും മറ്റന്നാൾ നിലമ്പൂരിൽ വോട്ടെടുപ്പുമാണ്. ഈ മാസം 23 നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!