ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഗൗതം ഗംഭീറിന് നിർണായക നിർദേശം നൽകി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് മുഖ്യ പരിശീലകൻ ഹേമാങ് ബദാനി. ക്യാപ്റ്റൻസി , വൈസ് ക്യാപ്റ്റൻസി എന്നതിനെ കുറിച്ച് സംസാരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഹൈലൈറ്റ്:
- ഗംഭീറിന് നിർണായക നിർദേശം നൽകി ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ
- ഋഷഭ് പന്തിനും നിർദേശം നൽകി
- ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് ജൂൺ 20ന്


രോഹിത് ശർമയുടെയും വിരാട് കോഹ്ലിയുടെയും പെട്ടന്നുള്ള വിരമിക്കലിനെ തുടർന്നാണ് ഒരു യുവ നിരയെ സജ്ജമാക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റൻ ആയും ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റൻ ആയും തെരഞ്ഞെടുത്തു. ഇപ്പോഴിതാ ഡൽഹി ക്യാപിറ്റൽ മുഖ്യ പരിശീലകൻ ഹേമാങ് ബദാനി ഇന്ത്യൻ ക്രിക്കറ്റ് പരിശീലകൻ ഗൗതം ഗംഭീറിന് നിർണായക നിർദ്ദേശം നൽകിയിരിക്കുകയാണ്.
ഋഷഭ് പന്തിനോട് ആ കാര്യം പറയണമെന്ന് ഗൗതം ഗംഭീറിനെ ഉപദേശിച്ച് ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ
വളരെ ചുരുക്കം ചില അവസരങ്ങളിൽ ഋഷഭ് പന്ത് ടി 20 ഫോര്മാറ്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട് എങ്കിലും ഇത് ആദ്യമായി ആണ് മുഴുവൻ സമയ വൈസ് ക്യാപ്റ്റൻ സ്ഥാനം താരത്തിന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപ് ഗൗതം ഗംഭീർ ക്യാപ്റ്റൻസിയെ കുറിച്ചും വൈസ് ക്യാപ്റ്റൻസിയെ കുറിച്ചും സംസാരിക്കേണ്ടതുണ്ട് എന്നാണ് ഡൽഹി ക്യാപിറ്റൽ മുഖ്യ പരിശീലകൻ ഹേമാങ് ബദാനി പറഞ്ഞത്. ‘ഹെഡ് കോച്ചായ ഗൗതം ഗംഭീറിനെപ്പോലുള്ള ഒരാൾ അദ്ദേഹവുമായി (ഋഷഭ് പന്ത്) സംസാരിക്കുകയും ‘ഋഷഭ് തു അപ്നാ ഗെയിം ഖേൽ’ എന്ന് പറയുകയും ചെയ്യേണ്ടത് പ്രധാനമാണ്. ക്യാപ്റ്റൻസി, വൈസ് ക്യാപ്റ്റൻസി എന്നിവയെക്കുറിച്ച് അധികം ചിന്തിക്കരുത് എന്നും തന്റെ പ്രകടനത്തിൽ ആയിരിക്കണം ശ്രദ്ധ എന്ന് പറഞ്ഞു കൊടുക്കുകയും വേണം’ എന്നാണ് ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
അതേസമയം വർഷങ്ങളായി ഋഷഭ് പന്ത് കളിച്ചുകൊണ്ടിരുന്ന രീതിയിൽ തന്നെ കളിച്ചാൽ മതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നിലവിൽ ഗൗതം ഗംഭീർ ഇന്ത്യയിലാണ്. അമ്മയുടെ അസുഖത്തെ തുടർന്ന് ഇംഗ്ലണ്ടിൽ നിന്നും വീണ്ടും ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. എന്നാൽ ഗംഭീരത്രയും പെട്ടന്ന് തന്നെ ഇന്ത്യൻ ടീമിനൊപ്പം ചേരും എന്നാണ് അറിയാൻ സാധിച്ചത്.
ജൂൺ 20 നാണ് ഇന്ത്യ – ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഓഗസ്റ്റിലാണ് പരമ്പര അവസാനിക്കുന്നത്.