വൈഭവ് സൂര്യവംശി (Vaibhav Suryavanshi) എട്ടര വയസ്സുള്ളപ്പോള്‍ ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായിട്ടുണ്ടെന്ന് താരത്തിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി. ഇന്ത്യ അണ്ടര്‍ 19 ടീമിലും കളിച്ചു. ആവശ്യമെങ്കില്‍ വീണ്ടും പ്രായ പരിശോധന നടത്താമെന്നും തങ്ങള്‍ക്ക് ഭയക്കാന്‍ ഒന്നുമില്ലെന്നും സഞ്ജീവ് സൂര്യവംശി.

എന്നാല്‍, 14കാരന് ലോകത്തെ മികച്ച ബൗളര്‍മാര്‍ക്കെതിരെ ഇങ്ങനെ ബാറ്റ് ചെയ്യാനും കൂറ്റന്‍ സിക്‌സറുകള്‍ പറത്താനും കഴിയുമോയെന്ന സംശയം പലരും ഉയര്‍ത്തി. കഴിഞ്ഞ ദിവസമാണ് പ്രായം തെളിയിക്കുന്ന എല്ല് പരിശോധന ആവശ്യമെങ്കില്‍ രണ്ടാം തവണയും നടത്താന്‍ ബിസിസിഐ തീരുമാനിച്ചത്.
വൈഭവ് സൂര്യവംശി എല്ല് പരിശോധന നടത്തിയത് എട്ടാം വയസ്സില്‍; പ്രായം തെളിയിക്കാന്‍ വീണ്ടും ടെസ്റ്റിന് തയ്യാറെന്ന് പിതാവ്
വൈഭവ് രണ്ട് സന്ദര്‍ഭങ്ങളിലായി സ്വന്തം ജനനത്തീയതി വ്യത്യസ്തമായി പറയുന്ന ക്ലിപ്പ് പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ലെങ്കിലും വീഡിയോ പ്രായവിവാദത്തിന് കാരണമായി. എന്നാല്‍, ആരോപണങ്ങള്‍ക്ക് വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി മറുപടി നല്‍കി. വൈഭവ് എട്ടര വയസ്സുള്ളപ്പോള്‍ ബിസിസിഐയുടെ ബോണ്‍ ടെസ്റ്റിന് ആദ്യമായി ഹാജരായിട്ടുണ്ടെന്നും ഇതിനകം ഇന്ത്യ അണ്ടര്‍ 19 ടീമില്‍ കളിച്ചുകഴിഞ്ഞുവെന്നും പിതാവ് പറഞ്ഞു. ആരെയും ഭയപ്പെടുന്നില്ലെന്നും വൈഭവിന് വീണ്ടും പ്രായ പരിശോധനയ്ക്ക് വിധേയനാക്കാന്‍ തയ്യാറാണെന്നും സഞ്ജീവ് വ്യക്തമാക്കി.
‘രോഹിതും കോഹ്‌ലിയും വിരമിക്കുന്നതിന് മുമ്പ് ബിസിസിഐയുമായി സാംസാരിച്ചിരുന്നു…’- ക്യാപ്റ്റന്‍സി ഏറ്റെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ജസ്പ്രീത് ബുംറ
ഒരു തവണ ബോണ്‍ ടെസ്റ്റ് നടത്തിയതിന്റെ ഫലം ഹാജരാക്കിയാല്‍ അത് പ്രകാരം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ +1 എന്ന അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും പ്രായം കണക്കാക്കുന്നതായിരുന്നു ഇതുവരെയുള്ള ബിസിസിഐ രീതി. ഇനി പ്രായപരിധി കടന്നുവെന്ന് തോന്നുന്ന ഘട്ടത്തില്‍ രണ്ടാം തവണയും പരിശോധന നടത്താമെന്നതാണ് നിബന്ധന. +1 എന്ന അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും ഗണിത കണക്കുകൂട്ടലുകള്‍ നടത്തുമ്പോള്‍ പലര്‍ക്കും ഒരു വര്‍ഷം നഷ്ടപ്പെടുന്നത് ഒഴിക്കാനും കൃത്യമായ പ്രായം ഉണ്ടായിരിക്കാനും ശാസ്ത്രീയ കണക്കുകൂട്ടലുകള്‍ക്ക് പ്രാമുഖ്യം നല്‍കാനുമാണ് പുതിയ നിബന്ധനയെന്നാണ് ബിസിസിഐ വിശദീകരിച്ചത്.
വരുന്നു വിപ്ലകരമായ മാറ്റം; ചതുര്‍ദിന ടെസ്റ്റുകളുമായി ഐസിസി, ബിഗ് ത്രി രാജ്യങ്ങള്‍ക്ക് ഇളവ്
13 വയസ്സും 288 ദിവസവും പ്രായമുള്ളപ്പോഴാണ് രാജസ്ഥാന്‍ റോയല്‍സ് വൈഭവിനെ 1.1 കോടി രൂപയ്ക്ക് ലേലത്തില്‍ പിടിക്കുന്നത്. ഐപിഎല്‍ കരാര്‍ നേടിയ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. റോയല്‍സിന്റെ ഈ നീക്കം വാണിജ്യ, മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമാണെന്ന് കരുതിയവരുണ്ട്. 2025 ഐപിഎല്‍ ആദ്യ പകുതിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു മാച്ചിലും യുവതാരം പങ്കെടുത്തിരുന്നില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പരിക്കേറ്റപ്പോഴാണ് അവസരം ലഭിച്ചത്.
ഏപ്രില്‍ 19 ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ പന്തില്‍ തന്നെ സിക്സര്‍ പറത്തി 20 പന്തില്‍ നിന്ന് 34 റണ്‍സ് നേടി. ഏപ്രില്‍ 28 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെറും 35 പന്തില്‍ നിന്ന് സെഞ്ചുറി കുറിച്ചു. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ഐപിഎല്ലിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോഡും വൈഭവിന്റെ പേരിലായി.