Kerala malayalam news Today Live Updates: തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മൊഴി മാറ്റി. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്നാണ് കേസിൽ പ്രതിയായ ദേവേന്ദുവിന്‍റെ അമ്മാവൻ ഹരികുമാറിന്‍റെ പുതിയ മൊഴി. ജയിൽ സന്ദര്‍ശനത്തിനെത്തിയ റൂറൽ എസ്‌പിക്കാണ് ഹരികുമാര്‍ മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും നുണ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് താനാണെന്നായിരുന്നു ഹരികുമാർ നേരത്തെ നൽകിയ മൊഴി. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
-
Jun 18, 2025 11:21 IST
നിലമ്പൂരില്‍ സിപിഎം-ബിജെപി ധാരണയെന്ന് അടൂര്‍ പ്രകാശ്
നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് അടൂർ പ്രകാശ്. കള്ള വോട്ടുകൾ എങ്ങനെ ഉണ്ടാക്കാമെന്ന് ശാസ്ത്രീയമായി പഠിക്കുന്ന പാർട്ടിയാണ് സിപിഎം. തൃശൂരിൽ ബിജെപിയുടെ സ്ഥാനാർഥി എങ്ങനെ വിജയിച്ചുവെന്ന് ആലോചിക്കണം. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഇത് നടപ്പാക്കിയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു
-
Jun 18, 2025 10:49 IST
തിരുവനന്തപുരത്ത് പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ നാലു വയസുകാരൻ മരിച്ചു
തിരുവനന്തപുരം പാറശാലയിൽ പിതാവിന്‍റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതരമായി പരുക്കേറ്റ നാലു വയസുകാരന് ദാരുണാന്ത്യം. താഴെകിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണപ്പോഴാണ് പിതാവിന്‍റെ കയ്യിലിരുന്ന കുട്ടി തലയടിച്ചു വീണത്.