കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നൽകണം; വിധിയുമായി ബോംബെ ഹൈക്കോടതി

Spread the love

കൊച്ചി ടസ്കേഴ്സ് കേരള ടീമിന് ബിസിസിഐ വമ്പൻ തുക നഷ്ടപരിഹാരം നൽകണം. ഹൈക്കോടതി വിധിയെത്തി.

ഹൈലൈറ്റ്:

  • ബിസിസിഐക്ക് കനത്ത തിരിച്ചടി
  • വമ്പൻ നഷ്ടപരിഹാരം നൽകാൻ വിധി
  • കൊച്ചി‌ ടസ്കേഴ്സ് കേരള ടീമിന് അനുകൂല വിധി
ബിസിസിഐ, കൊച്ചി‌ ടസ്കേഴ്സ് കേരള
ബിസിസിഐ, കൊച്ചി‌ ടസ്കേഴ്സ് കേരള (ഫോട്ടോസ്Vijaya Karnataka Web)
ഒരു സീസൺ മാത്രം കളിച്ചതിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന്, ബിസിസിഐ 538 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതിയുടെ വിധി. ഇതുമായി ബന്ധപ്പെട്ട് ആർബിട്രേറ്ററുടെ വിധി ശരിവെക്കുകയായിരുന്നു ഹൈക്കോടതി. നേരത്തെ 2011 ലായിരുന്നു കൊച്ചി ടസ്കേഴ്സ് കേരള ഐപിഎല്ലിൽ നിന്ന് പുറത്താക്കപ്പെടുന്നത്‌‌‌.ബാങ്ക് ഗ്യാരന്റി നൽകുന്നതിൽ കൊച്ചി ടസ്കേഴ്സ് കേരള വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടീമിനെ ഐപിഎല്ലിൽ നിന്ന് ബിസിസിഐ പുറത്താക്കുന്നത്. ഇതിന് എതിരെ കൊച്ചി ടീമിന്റെ ഉടമസ്ഥരായ റോൺദേവു സ്പോർട്സ് വേൾഡ് കോടതിയെ സമീപിക്കുകയായിരുന്നു. 2015 ൽ കേസിൽ കൊച്ചി ടീമിന് അനുകൂലമായി വിധി വന്നിരുന്നു. നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചെങ്കിലും ബിസിസിഐ അതിന് തയ്യാറായില്ല.

കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ ബിസിസിഐ നഷ്ടപരിഹാരം നൽകണം; വിധിയുമായി ബോംബെ ഹൈക്കോടതി

ടീമിന് ഐപിഎല്ലിൽ വീണ്ടും പ്രവേശനം നൽകി വമ്പൻ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് രക്ഷപ്പെടണമെന്ന് ബിസിസിഐയിൽ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ നിയമപരമായി കൊച്ചി ടീമിനെ നേരിടാനുള്ള തീരുമാനത്തിലേക്ക് അവസാനം ബോർഡ് എത്തുകയായിരുന്നു. നഷ്ട പരിഹാരം നൽകുന്നതിന് എതിരെ കോടതിയിൽ ബിസിസിഐ നടത്തിയ നിയമ പോരാട്ട‌ങ്ങളിലെല്ലാം തിരിച്ചടിയാണ് അവരെ കാത്തിരുന്നത്. അതിന്റെ അവസാനമാണ് ഇപ്പോൾ 538 കോടി രൂപ കൊച്ചി ടീമിന് നഷ്ടപരിഹാരം നൽകണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധി.

Also Read: കൊച്ചി‌ ടസ്കേഴ്സ് കേരളയുടെ ആദ്യ ഐപിഎൽ പ്ലേയിങ് ഇലവൻ ഓർക്കുന്നുണ്ടോ? ആ കിടില‌ൻ ടീം ഇങ്ങനെ…

അതേ സമയം 2011 സീസണിൽ ഐപിഎല്ലിൽ കളിച്ച കൊച്ചി‌ ടസ്കേഴ്സ് കേരള എട്ടാം സ്ഥാനത്തായിരുന്നു ആ സീസണിൽ ഫിനിഷ് ചെയ്തത്. 14 ലീഗ് മത്സരങ്ങളിൽ ആറ് വിജയങ്ങൾ നേടിയ ടീം 12 പോയിന്റായിരുന്നു നേടിയത്. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയമായിരുന്നു ടീമിന്റെ പ്രധാന ഹോം ഗ്രൗണ്ട്. ഇൻഡോറിലും ടീം ഹോം മത്സരങ്ങൾ കളിച്ചിരുന്നു.

Also Read: കൊച്ചിയിൽ കളിച്ചു പിന്നീട് മുംബൈ ഇന്ത്യൻസിന്റെ സൂപ്പർ താരങ്ങളായി

ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനെയായിരുന്നു കൊച്ചി‌ ടസ്കേഴ്സ് കേരളയുടെ നായകൻ. ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായിരുന്ന ബ്രണ്ടൻ മക്കല്ലം, ബ്രാഡ് ഹോഡ്ജ്, ഒവൈസ് ഷാ, മൈക്കൽ ക്ലിങ്ങർ, മുത്തയ്യ മുരളീധരൻ, തിസാര പെരേര എന്നിവരായിരുന്നു കൊച്ചി ടീമിന്റെ പ്രധാന വിദേശ താരങ്ങൾ. ഇന്ത്യൻ സൂപ്പർ താരങ്ങളായ ശ്രീശാന്ത്, ആർപി സിങ്, വിനയ് കുമാർ, വിവിഎസ് ലക്ഷ്മൺ എന്നിവരും അന്ന് ടീമിനൊപ്പമുണ്ടായിരുന്നു.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!