Nilambur By Election: മലപ്പുറം: നീണ്ട 21 ദിവസത്തെ പ്രചാരണത്തിനൊടുവിൽ നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്. നിശബ്ദ പ്രചാരണ ദിനമായ ബുധനാഴ്ച സ്ഥാനാർത്ഥികൾ അവസാന വോട്ട് ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ വോട്ടർമാരെ എത്തിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. വോട്ടിംഗ് യന്ത്രസാമഗ്രികളും ഇന്ന് വിതരണം ചെയ്യും. ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിൽ വെച്ചാണ് വോട്ടിംഗ് സാമഗ്രികൾ വിതരണം ചെയ്യുക.
Also Read:ആർ.എസ്.എസ്. ബന്ധം; വാക്കുകൾ വളച്ചൊടിച്ചെന്ന് എം.വി. ഗോവിന്ദൻ
തിരഞ്ഞെടുപ്പിനെ തുടർന്ന് മണ്ഡലത്തിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പിന മുൻപേ നടക്കുന്ന സെമിഫൈനൽ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ മുന്നണികൾ കണ്ടത്. 21 നാൾ നീണ്ട പ്രചാരണത്തിന് ഒടുവിൽ ആണ് നാളത്തെ വോട്ടെടുപ്പ്.
Also Read:കൊട്ടിക്കൊട്ടി കയറി കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണത്തിന് സമാപനം
പത്ത് സ്ഥാനാർഥികളെ നിലമ്പൂരിൽ ജനവിധി തേടുന്നത്. ആദ്യം പതിനാല് പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇവരിൽ നാലുപേർ പിന്നീട് പത്രിക പിൻവലിച്ചിരുന്നു. പി.വി.അൻവർ എം.എൽ.എ. സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
263 ബൂത്തുകൾ
ഏഴ് പഞ്ചായത്തുകളും ഒരു മുൻസിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ 263 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മൂന്നു ബൂത്തുകൾ വനത്തിനുള്ളിലാണ്. 316 പ്രിസൈഡിങ് ഓഫീസർസും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
Also Read:നിലമ്പൂരിൽ പ്രചാരണം അവസാന ഘട്ടത്തിലേക്ക്; റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി
ഏഴ് മേഖലകളിലായി 11 പ്രശ്‌ന ബാധിത ബൂത്തുകളും മണ്ഡലത്തിൽ ഉണ്ട്. പോലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഉണ്ട്.
263 പോളിംഗ് ബൂത്തുകളിലെ മെഷീനുകൾക്ക് പുറമേ 315 റിസർവ്ഡ് ഇ.വി.എമ്മും 341 വി.വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് മെഷീനുകൾ കൈപ്പറ്റി ഉദ്യോഗസ്ഥർക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാൻ ഒരുക്കിയിരിക്കുന്നത്.