തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് രണ്ട് നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട മണിമല തോണ്ടറ സ്റ്റേഷൻ, തൃശൂർ കരുവന്നൂർ കുറുമാലി, കരുവന്നൂർ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് അലർട്ടുകൾ പുറപ്പെടുവിച്ചത്.
ALSO READ: അതിതീവ്ര മഴ; സംസ്ഥാനത്ത് പുഴകൾ നിറഞ്ഞൊഴുകുന്നു
മണിമലയിൽ ഓറഞ്ച് അലർട്ടും കരുവന്നൂരിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. നദികളിൽ ഇറങ്ങരുത്. നദി മുറിച്ച് കടക്കരുത്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ തയ്യാറാകണമെന്നും നിർദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.