കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് പരമ്പരയ്ക്കായുള്ള പ്ലേയിങ് ഇലവനെ ടീം ഇംഗ്ലണ്ട് പ്രഖ്യാപിക്കുന്നത്. എന്നാൽ ടീം ഇന്ത്യ ഇതുവരെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിട്ടില്ലങ്കിലും ചില കാര്യങ്ങളിൽ ഗിൽ തീരുമാനം എടുത്തുകഴിഞ്ഞു.
ഹൈലൈറ്റ്:
- പ്ലേയിങ് ഇലവനെ പ്രഖ്യാപിക്കാതെ ഇന്ത്യൻ ടെസ്റ്റ് ടീം
- ആരെല്ലാം പ്ലേയിങ് ഇലവനിൽ നിന്ന് പുറത്താകും
- കോമ്പിനേഷനുകൾ റെഡി ആണ് എന്ന് ഗിൽ


എന്നാൽ ഇതുവരെ ടീം ഇന്ത്യ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ അതേസമയം പിച്ചിനെ കുറിച്ച് നന്നായി പഠിക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചു എന്നാണ് ശുഭ്മാൻ ഗിൽ പറയുന്നത്. ബാറ്റർമാർക്ക് നന്നായി പെർഫോം ചെയ്യാൻ സാധിക്കുന്ന പിച്ച് ആണ് എന്നും ശുഭ്മാൻ ഗിൽ പറഞ്ഞു. മാത്രവുമല്ല ഒന്നിൽ കൂടുതൽ കോമ്പിനേഷനുകൾ തയ്യാറാണെന്നും പിച്ച് അനുസരിച്ച് അതിന് അനുയോജ്യമാകും വിധം കാര്യങ്ങൾ തീരുമാനിക്കും എന്നും ഗിൽ പറഞ്ഞു.
ഇംഗ്ലണ്ടിനെ വീഴ്ത്താൻ ഗില്ലിൻ്റെ തന്ത്രം; മൂന്നാം നമ്പരിലും നാലാം നമ്പരിലും ഇവർക്ക് സാധ്യത, ഇംഗ്ലീഷ് മണ്ണിൽ കരുത്തുകാട്ടാൻ ടീം ഇന്ത്യ
അതേസമയം പ്ലേയിങ് ഇലവനിൽ ആരെല്ലാം ഉൾപ്പെടും ആരെല്ലാം പുറത്താകും എന്നതിൽ ഇപ്പോഴും സംശയം നിലനിൽക്കുകയാണ്. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് ഇവരുടെ പകരക്കാരെ കണ്ടെത്തുക എന്ന പ്രയാണത്തിലാണ് പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യ എ ടീമിൽ ഓപ്പണർ ആയി ഇറങ്ങി തിളങ്ങിയ താരമാണ് കെഎൽ രാഹുൽ. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യയ്ക്ക് ആയി ഓപ്പണിങ്ങിന് ഇറങ്ങുക കെഎൽ രാഹുൽ തന്നെ ആകും എന്നു ഏറെ കുറെ ഉറപ്പാണ്. മൂന്നാമനായി കരുൺ നായർ ഇറങ്ങാനുള്ള സാധ്യതയും കൂടുതലാണ്.
വിരാട് കോഹ്ലി കളിച്ചിരുന്ന നാലാം സ്ഥാനത്ത് ശുഭ്മാൻ ഗിൽ ഇറങ്ങാനാണ് സാധ്യത കൂടുതൽ. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല. അതേസമയം, ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാൻ സാധ്യത ഇല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ജസ്പ്രീത് ബുംറ ആക്രമണത്തിന് നേതൃത്വം നൽകുകയും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ബുംറയ്ക്ക് ഒപ്പം പ്ലേയിങ് ഇലവനിൽ ഇടം നേടുമെന്നുമാണ് പലരുടെയും പ്രവചനം.
ഇന്ത്യ എ ടീമിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും അഭിമന്യു ഈശ്വരൻ പ്ലേയിങ് ഇലവനിൽ ഉൾപെടാനുള്ള സാധ്യത കുറവാണെന്നും മറിച്ച് സായി സുദർശൻ തന്നെ ആദ്യ ടെസ്റ്റ് ക്യാപ് അണിയും എന്നും ആണ് വിദഗ്ദ്ധരുടെ അഭിപ്രായം. നാളെ വൈകുന്നേരം ഇന്ത്യൻ സമയം 3:30 നാണ് ഏവരും കാത്തിരുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.