സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് തന്നെ, അടുത്ത സൂചന എത്തി; കിടിലൻ നീക്കം ഉറപ്പിച്ച് ആരാധകർ, കാരണം ഇങ്ങനെ

Spread the love

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ഫ്രാഞ്ചൈസിയുടെ മത്സരം കാണാനെത്തി സൂപ്പർ താരം. വമ്പൻ നീക്കം നടക്കുമോ? ആകാംക്ഷയിൽ ആരാധകർ.

ഹൈലൈറ്റ്:

  • സഞ്ജു സാംസൺ പുതിയ ടീമിലേക്കെന്ന് അഭ്യൂഹം
  • സൂപ്പർ കിങ്സ് ഫ്രാഞ്ചൈസിയുടെ മത്സരം കാണാൻ സഞ്ജു
  • ആകാംക്ഷയിൽ ആരാധകർ
സഞ്ജു സാംസൺ
സഞ്ജു സാംസൺ (ഫോട്ടോസ്Getty Images)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് മലയാളി താരം സഞ്ജു സാംസണെ ( Sanju Samson ) സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും താരത്തിന് വലിയ തിരിച്ചടിയായി മാറിയിരുന്നു. ടീമെന്ന നിലയിൽ രാജസ്ഥാൻ റോയൽസാകട്ടെ വൻ പരാജയമായി മാറുകയും ചെയ്തു. ഒൻപതാം സ്ഥാനത്താണ് സീസണിൽ റോയൽസ് ഫിനിഷ് ചെയ്തത്.2025 സീസൺ അവസാനിച്ചതിന് പിന്നാലെ സഞ്ജുവിന്റെ ഭാവിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും വന്നു തുടങ്ങി. സഞ്ജു രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ‌ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയേക്കും എന്നതായിരുന്നു ഇതിൽ പ്രധാനം‌. സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത ആരാധകർ വലിയ ചർച്ചയാക്കി. ദേശീയ മാധ്യമ‌ങ്ങൾ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ധോണിയിൽ നിന്ന് സഞ്ജു ചെന്നൈയുടെ വിക്കറ്റ് കീപ്പർ സ്ഥാനം ഏറ്റെടുക്കുമെന്നും ടീമിന്റെ ക്യാപ്റ്റൻസിയും അദ്ദേഹത്തിന് ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സഞ്ജുവോ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടവരോ പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല.

സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് തന്നെ, അടുത്ത സൂചന എത്തി; കിടിലൻ നീക്കം ഉറപ്പിച്ച് ആരാധകർ, കാരണം ഇങ്ങനെ

ഇപ്പോളിതാ സഞ്ജു ചെന്നൈ സൂപ്പർ കിങ്സ് ഫ്രാഞ്ചൈസിക്ക് കീഴിലുള്ള ടെക്സാസ് സൂപ്പർ കിങ്സിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. അമേരിക്കയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ കളിക്കുന്ന ടീമാണ് ടെക്സാസ് സൂപ്പർ കിങ്സ്. കഴിഞ്ഞ ആഴ്ച ടെക്സാസ് സൂപ്പർ കിങ്സും എം ഐ ന്യൂയോർക്കും തമ്മിൽ നടന്ന മത്സരം കാണാനാണ് സഞ്ജു എത്തിയത്‌. കഴിഞ്ഞ ദിവസം താരത്തിന്റെ ഭാര്യയായ ചാരുലത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ നിന്നാണ് ഇക്കാര്യം ആരാധകർ മനസിലാക്കിയത്.

Also Read: സഞ്ജു സാംസൺ അമേരിക്കയിൽ, ‘പുതിയ കൂട്ടുകാർക്ക്’ ഒപ്പമുള്ള ചിത്രം എത്തി; ഭാവിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ശക്തമാകുന്നു

സഞ്ജു സ്റ്റാൻഡ്സിലിരുന്ന് മത്സരം കാണുന്നതാണ് ചാരുലതയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലുള്ളത്. ഗ്യാലറിയുടെ ചിത്രവും, എം ഐ, ടെക്സാസ് സൂപ്പർ കിങ്സ് താരങ്ങൾ ഗ്രൗണ്ടിൽ നിൽക്കുന്നതും സ്റ്റോറിയിലുണ്ട്.

സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ താരം ചെന്നൈ ഫ്രാഞ്ചൈസിക്ക് കീഴിലെ ടീമിന്റെ കളി കാണാൻ എത്തിയത് ഒരു വമ്പൻ നീക്കം നടക്കുമെന്നതിന്റെ സൂചനയാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ചൂണ്ടിക്കാട്ടുന്നത്. സഞ്ജുവിന്റെ ഐപിഎൽ ഭാവിയുമായി ബന്ധപ്പെട്ട് ഉയരുന്ന അഭ്യൂഹങ്ങളിൽ സത്യമുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും സഞ്ജു ചെന്നൈയിലേക്ക് എന്ന അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

നേരത്തെ 2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന സ്ഥാനത്തായിരുന്നു സിഎസ്കെ ഫിനിഷ് ചെയ്തത്. സഞ്ജുവിനെ ടീമിലെത്തിക്കാനായാൽ അടുത്ത സീസണിൽ ടീമിന്റെ കരുത്ത് കൂട്ടാൻ ചെന്നൈക്കാകുമെന്നാണ് ആരാധക പ്രതീക്ഷ.

Also Read: സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമോ, ഈ രണ്ട് കാര്യങ്ങൾ അതി നിർണായകം; അവസാനം ഈ വമ്പൻ നീക്കം നടന്നാലും അത്ഭുതപ്പെടാനില്ല

അതേ സമയം 2025 സീസൺ ഇന്ത്യ‌ൻ പ്രീമിയർ ലീഗിൽ ഒൻപത് മത്സരങ്ങൾ മാത്രമാണ് സഞ്ജു സാംസൺ കളിച്ചത്‌. ഈ കളികളിൽ 285 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ആദ്യ കളിയിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ നേടിയ 66 റ‌ൺസായിരുന്നു ഉയർന്ന‌ സ്കോർ. 2013 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസൺ ആകെ 177 മത്സരങ്ങളാണ് ലീഗിൽ കളിച്ചത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 4704 റൺസായിരുന്നു മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുടെ സമ്പാദ്യം.

മൂന്ന് സെഞ്ചുറികളും 26 അർധസെഞ്ചുറികളും അടങ്ങുന്നതാണ് താരത്തിന്റെ ഐപിഎൽ കരിയർ. രാജസ്ഥാൻ റോയൽസിന് വേണ്ടിയും രണ്ട് സീസണുകളിൽ ഡെൽഹി ഫ്രാഞ്ചൈസിക്ക് വേണ്ടിയുമാണ് സഞ്ജു ഐപിഎല്ലിൽ കളിച്ചത്.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.കൂടുതൽ വായിക്കുക



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!