മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ കുടുതൽ സമയം ചെലവഴിക്കും. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദീർഘദൂര യാത്രകൾ ചെയ്യാൻ ഇടയുണ്ട്.
ഇടവം രാശി (ഏപ്രിൽ 21 – മെയ് 21)
ആവശ്യമില്ലാത്ത ചിന്തകൾ അലട്ടും. തൊഴിലിടത്തിൽ നിങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നുവരാം. സാമ്പത്തിക ചെലവുകൾ വർധിക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തും.
മിഥുനം രാശി (മെയ് 22 – ജൂൺ 21)
ദീർഘനാളായി കാണാതിരുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരെ കാണാൻ ഇടയുണ്ട്. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉടലെടുക്കും. സാമ്പത്തിക ചെലവുകൾ വർധികും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയം നേടാൻ യോഗമുണ്ട്.
കർക്കടകം (ജൂൺ 22 – ജൂലൈ 23)
പുതിയ ജോലിയെപ്പറ്റിയുള്ള ആലോചന വർധിക്കും. സാമ്പത്തിക കാര്യങ്ങളെപ്പറ്റിയുള്ള ആധി വർധിക്കും. ജീവിതപങ്കാളിയിൽ നിന്ന് മോശപ്പെട്ട പെരുമാറ്റം പ്രതീക്ഷിക്കാം. പുതിയ സംരഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ സമയമാണ്. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
തൊഴിലിടവുമായി പൊരുത്തപ്പെട്ട പോകാനാകത്തതിൽ മാനസിക വിഷമം അനുഭവിക്കും. പുതിയ തൊഴിലിടങ്ങളെപ്പറ്റി ചിന്തിക്കുമെങ്കിൽ അത്ര എളുപ്പത്തിൽ മാറ്റം ലഭിക്കമെന്നില്ല. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കാൻ ശ്രമിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്തംബർ 23)
മുൻകോപം നിയന്ത്രിക്കണം. നിർണായക ഘട്ടത്തിൽ ബന്ധുക്കളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കും. തൊഴിലിടത്തിൽ നിന്ന് നേട്ടങ്ങളും പുതിയ ഉത്തരവാദിത്വങ്ങളും വന്നുചേരും. സാമ്പത്തികമായി അത്ര മെച്ചമുണ്ടാകില്ല.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
വിചിത്രമായ വികാരങ്ങളും പുതിയ ആഗ്രഹങ്ങളും ജീവിതത്തിൽ ഉണ്ടാകും. തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. കടം കൊടുത്ത പണം തിരികെ ലഭിക്കാനിടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ആത്മാർഥമായി ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയത്തിലെത്തും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. ലോട്ടറി, വാതുവെപ്പ് എന്നിവയിൽ നിന്ന് ധനയോഗത്തിന്് സാധ്യതയുണ്ട്. സാമൂഹിക പ്രവർത്തനങ്ങൾക്ക് കുടുതൽ സമയം ചെലവഴിക്കും.
Also Read: വാരഫലം, മൂലം മുതൽ രേവതി വരെ
ധനുരാശി (നവംബർ 23 – ഡിസംബർ 22)
തൊഴിലിടത്തിൽ നിന്ന് അംഗീകാരങ്ങൾക്ക് യോഗമുണ്ട്. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. കുടുംബജീവിതത്തിൽ സ്വസ്ഥത കുറയും. ഉചിതമായ സമയത്ത് തീരുമാനം എടുക്കാൻ കഴിയാതെ വരും. സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
Also Read:മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
സഹപ്രവൃത്തകരുടെ ഉത്തരവാദിത്വങ്ങൾ കൂടി ഏറ്റെടുത്ത് ചെയ്യും. പുതിയ തീരുമാനങ്ങൾ വ്യക്തിജീവിത്തിൽ എടുക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം. ധനയോഗത്തിന് സാധ്യതയുണ്ട്.
കുംഭം രാശി (ജനുവരി 21 – മാർച്ച് 19)
ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നതയുണ്ടാകും. യാത്രാക്ലേശം വർധിക്കും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവ് വർധിക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
അപ്രതീക്ഷിത നേട്ടങ്ങൾ ജീവിതത്തിൽ വന്നുചേരും. ജീവിത പങ്കാളിയുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകുമെങ്കിലും അവരുടെ യുക്തിപൂർവ്വമായ ഇടപെടലിലൂടെ അവ പരിഹരിക്കും. ധനയോഗത്തിന് സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തും.