ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒരു കിടിലൻ സിക്സടി നേട്ടത്തിൽ ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമയെ പിന്നിലാക്കി ഋഷഭ് പന്ത്. സ്വന്തമാക്കിയത് തകർപ്പൻ റെക്കോഡ്.
ഹൈലൈറ്റ്:
- സിക്സടിയിൽ പന്തിന് പുതിയ റെക്കോഡ്
- രോഹിത് ശർമയെ പിന്നിലാക്കി
- മൊത്തം ലിസ്റ്റിൽ പന്ത് രണ്ടാമത്

സിക്സടിയിൽ പുതിയ റെക്കോഡ് സ്വന്തമാക്കി ഋഷഭ് പന്ത്, രോഹിത് ശർമയെ പിന്നിലാക്കി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നേട്ടം ഇങ്ങനെ
അതേ സമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കൂടുതൽ സിക്സറുകൾ നേടിയ താരങ്ങളിൽ ( മൊത്തം കണക്കിൽ ) രണ്ടാം സ്ഥാനത്താണ് പന്ത്. 35 കളികളിൽ 58 സിക്സറുകളോടെയാണ് ഇത്. 54 കളികളിൽ 83 സിക്സറുകളടിച്ച ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സാണ് ഈ ലിസ്റ്റിൽ ഒന്നാമത്.
അതേ സമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ കളിച്ച 35 മത്സരങ്ങളിൽ നിന്ന് 41.37 ബാറ്റിങ് ശരാശരിയിൽ 2317 റൺസാണ് ഋഷഭ് പന്ത് നേടിയിട്ടുള്ളത്. നാല് സെഞ്ചുറികളും 14 അർധസെഞ്ചുറികളും ചാമ്പ്യൻഷിപ്പിൽ അദ്ദേഹം നേടി. 58 സിക്സറുകൾക്ക് പുറമെ 256 ഫോറുകളും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പന്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കൂടുതൽ സിക്സറുകൾ നേടിയ 10 താരങ്ങൾ:
1. ബെൻ സ്റ്റോക്സ് – 83
2. ഋഷഭ് പന്ത് – 58
3. രോഹിത് ശർമ – 58
4. യശസ്വി ജയ്സ്വാൾ – 40
5. ഡാരിൽ മിച്ചൽ – 34
6. ശുഭ്മാൻ ഗിൽ – 32
7. ജോണി ബെയർസ്റ്റോ – 32
8. ട്രാവിസ് ഹെഡ് – 31
9. ഹാരി ബ്രൂക്ക് – 29
10. രവീന്ദ്ര ജഡേജ – 29.