ന്യൂഡൽഹി: സംസ്ഥാന പോലീസ് മേധാവിയായി പരിഗണക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടിക പുറത്ത് വിട്ട് യുപിഎസ്സി. റോഡ് സേഫ്റ്റി കമ്മിഷണർ നിധിൻ അഗർവാൾ, ഇന്റലിജൻസ് ബ്യൂറോ സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എംആർ അജിത് കുമാർ പുറത്തായി.
സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന യുപിഎസ്സി യോഗത്തിലാണ് അന്തിമരൂപം ആയത്. ആറ് പേരടങ്ങുന്ന ലിസ്റ്റാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. ഡിജിപി റാങ്കിൽ ഉള്ള നാല് പേരെയേ പരിഗണിക്കൂവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ, എംആർ അജിത് കുമാറിനെ ഉൾപ്പെടുത്തുന്നതിനായാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്രത്തിന് സംസ്ഥാനം പട്ടിക തയ്യാറാക്കി അയച്ചത്.
ALSO READ: ആൻ്റോ ആൻ്റണി എംപിക്ക് മധുരം നൽകി എസ്ഡിപിഐ നേതാക്കൾ; സമൂഹമാധ്യമങ്ങളിൽ റീൽ, വിവാദം
നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേസ് സാഹിബ് ജൂൺ മാസത്തിൽ വിരമിക്കും. ഈ സാഹചര്യത്തിൽ പുതിയ പോലീസ് മേധാവിയായി നിയമിക്കുന്നതിന് സർക്കാർ പരിഗണനയിലുള്ള ആറ് പേരുടെ പട്ടികയാണ് കേന്ദ്രത്തിന് അയച്ചത്. 30 വർഷം സർവീസ് പൂർത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കൈമാറിയത്.
ഇതിൽ ആദ്യത്തെ മൂന്ന് പേരാണ് യുപിഎസ്സിയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എംആർ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനം, പൂരം കലക്കൽ തുടങ്ങി നിരവധി ആരോപണങ്ങൾ ഉയർന്നിട്ടും സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ സർക്കാർ തീരുമാനം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.