Mullaperiyar Dam Open: മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ 10 മണിക്ക് തുറക്കും; ജലനിരപ്പ് 136.10 അടിയായി

Spread the love


ഇടുക്കി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തമായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തീരുമാനം. ജലനിരപ്പ് 136.10 അടിയായി. ശനിയാഴ്ച രാത്രി ജലനിരപ്പ് 136 അടി ആയതോടെ ‍ഞായറാഴ്ച രാവിലെ 10ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു.

പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നുവിടുക. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പെരിയാറിന്റെ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഡാമിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ മഴ ശക്തമായി തുടരുന്നത് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിപ്പിച്ചു.

ALSO READ: സംസ്ഥാനത്ത് മഴ ശക്തം; മുല്ലപ്പെരിയാർ ഡാം തുറക്കും

പെരിയാർ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. നദീതീരത്തോട് വളരെ അടുത്തുള്ള വെള്ളം കയറാൻ സാധ്യത കൂടുതലുള്ള വീടുകളിൽ താമസിക്കുന്നവർ മാറിത്താമസിക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. 20 ദുതിതാശ്വാസ ക്യാമ്പുകളാണ് സജ്ജീകരിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് പരമാവധി ജലം പുറത്തേക്കൊഴുക്കിയാൽ 883 കുടുംബങ്ങളിലെ 3200 പേരെയാണ് ഇത് ബാധിക്കുക. സ്പിൽവേ ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് പെരിയാറിൽ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് പ്രവർത്തനങ്ങൾക്കോ ഇറങ്ങരുത്.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

നദി മുറിച്ച് കടക്കാൻ ശ്രമിക്കരുത്. തീരേദശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെത്തിയാലും ജലനിരപ്പിൽ വലിയ വർധനവ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!