തൃശൂർ: നവജാതശിശുക്കളെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോടതിയിൽ ഹാജരാക്കുന്ന രണ്ടു പ്രതികളെയും പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്നാണ് റിപ്പോർട്ട്.
Also Read: നവജാത ശിശുക്കളുടെ കൊലപാതകം: കുഞ്ഞുങ്ങളെ സംസ്‌ക്കരിച്ച കുഴികൾ ഇന്ന് തുറന്നേക്കും
ഇന്ന് നവജാതശിശുക്കളെ സംസ്ക്കരിച്ചെന്ന് പറയുന്ന സ്ഥലങ്ങളിൽ ഫോറൻസിക് സംഘം പരിശോധന നടത്തും. ബന്ധുക്കളുടെ അറിവോടെയാണോ ഈ കൊലപാതകം നടന്നിരിക്കുന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. എഫ്‌ഐആർ അനുസരിച്ച് രണ്ടു കുഞ്ഞുങ്ങളെയും കൊന്നത് അമ്മയായ അനീഷയാണ് എന്നാണ്. രണ്ടു കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ആദ്യ കുഞ്ഞിനെ ഒന്നാം പ്രതിയായ അനീഷ ശ്വാസം മുട്ടിച്ചു കൊന്നത് 2021 നവംബർ 6 നാണ്. രണ്ടാമത്തെ കുഞ്ഞിനെ കൊന്നത് 2024 ആഗസ്റ്റ് 29 നാണ്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെക്കുകയായിരുന്നു. പിറ്റേന്ന് ആഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. ആദ്യത്തെ കുഞ്ഞിന്റെ കുഴി 8 മാസത്തിന് ശേഷം തുറന്ന് അസ്ഥിയെടുത്തു. രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥി എടുത്തത് നാല് മാസങ്ങൾക്ക് ശേഷമാണെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ബാഗുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് അനീഷ, ഭവി എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.