MV Govindan: 'പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പം'; കൂത്തുപറമ്പ് കേസിൽ റവാഡ കുറ്റവിമുക്തനെന്ന് എംവി ​ഗോവിന്ദൻ

Spread the love


തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ പുതിയ പോലീസ് മേധാവിയായി നിയമിച്ച വിഷയത്തിൽ പാർട്ടി സർക്കാരിനൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  എംവി ഗോവിന്ദന്‍. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതാണ്. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. വെടിവയ്പ്പിന് രണ്ട് ദിവസം മുൻപ് മാത്രം ചുമതലയേറ്റയാളാണ് റവാഡ. റവാഡയ്ക്ക് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ലെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

അതേസമയം വിഷയത്തിൽ പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്നും എംവി ​ഗോവിന്ദൻ ആരോപിച്ചു. പി ജയരാജൻ പറഞ്ഞത് എതിർപ്പല്ല. സർക്കാർ നിലപാട് വ്യക്തമാക്കട്ടെ എന്നു പറഞ്ഞത് എങ്ങനെ എതിർപ്പാകും. പി ജയരാജന്‍റെ പ്രതികരണത്തെ വിമർശനമായി കാണുന്നില്ലെന്നും ​ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

Also Read: New Born Babies Murder: നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവം; കുഴികൾ തുറന്ന് പരിശോധന നടത്തി, അസ്ഥിഭാ​ഗങ്ങൾ കണ്ടെത്തി

റവാഡ ചന്ദ്രശേഖറിനെ എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് നിയമിച്ചതെന്ന് മന്ത്രി വി എന്‍ വാസവനും പറഞ്ഞു. ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ  യോഗ്യത അളക്കുന്നത്. യുപിഎസ് സി പട്ടികയിൽ 3 പേരിൽ ഈ പറഞ്ഞ കാര്യങ്ങളിൽ ഏറ്റവും മുന്നിലായിരുന്നു റവാഡ ചന്ദ്രശേഖർ. അതിന്റെ  അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നിയമനം നൽകിയെന്നും വാസവൻ കൂട്ടിച്ചേര്‍ത്തു.

41-ാം പോലീസ് മേധാവി ആയിട്ടാണ് റവാഡ ചന്ദ്രശേഖർ ചുമതലയേല്‍ക്കുക. ഷേഖ് ദര്‍വേസ് സാഹിബ് വിരമിക്കുന്ന സാഹചര്യത്തില്‍ ആണ് പുതിയ ഡിജിപിയെ തിരഞ്ഞെടുത്തത്. നിലവില്‍ ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ച് വരികയാണ് റവാഡ ചന്ദ്രശേഖര്‍. പുതിയ ഡിജിപി ആയി അദ്ദേഹം ഇന്ന് ചുമതലയേല്‍ക്കും. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറെ പോലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!