Sarzameen OTT Release Date and Platform: മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ഒടിടിയിൽ നേരിട്ട് റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജിനൊപ്പം കജോളും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ്.
ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് ചിത്രം നിർമ്മിക്കുന്നത്. ബോളിവുഡ് താരമായ സെയ്‌ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കശ്മീർ താഴ്‌വരയിലെ ഭീകരവാദവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ. സൈനികനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.
Also Read: പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; നായികയായി കജോൾ; ‘സർസമീൻ’ ടീസർ എത്തി
പൃഥ്വിരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് കജോൾ എത്തുന്നത്. ഇബ്രാഹിം അലി ഖാന്റെ അരേങ്ങേറ്റ ചിത്രമെന്ന് കരുതിയിരുന്ന ചിത്രം 2023 ൽ പൂർത്തിയായിരുന്നു. പല കാരണങ്ങളാൽ ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു.
Also Read: അധോലോക പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണം; ബലമായി മാത്രമേ കൊണ്ടുപോവൂ എന്ന് ആമിർ ഖാൻ
Sarzameen OTT: സർസമീൻ ഒടിടി
ജിയോ ഹോട്സ്റ്റാറിലൂടെ ചിത്രം നേരിട്ട് ഒടിടിയിലേക്കാണ് എത്തുന്നത്. ജൂലൈ 25 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.