നടൻ മമ്മൂട്ടിയുടെയും ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലെ വനിതാ അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെയും ജീവിതം മഹാരാജാസ് കോളെജ് സിലബസിൽ ഉൾപ്പെടുത്തി. മഹാരാജാസ് കോളെജിലെ പൂർവ വിദ്യാർത്ഥികളാണ് മമ്മൂട്ടിയും ദാക്ഷായണി വേലായുധനും. പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നതിന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകാരം നല്‍കിയിട്ടുണ്ട്.
ചരിത്ര വിദ്യാർത്ഥികളുടെ രണ്ടാം വര്‍ഷത്തിലെ പുതിയ പേപ്പറായ മലയാള സിനിമയുടെ ചരിത്രം എന്ന പാഠഭാഗത്തിലാണ് മമ്മൂട്ടിയെ കുറിച്ച് പഠിക്കാനുള്ളത്. ചരിത്ര വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ മൈനര്‍ പേപ്പറിലെ കൊച്ചിയുടെ പ്രാദേശിക ചരിത്രത്തിലാണ് ദാക്ഷായണി വേലായുധനെക്കുറിച്ച് പഠിക്കാനുള്ളത്.
Also Read: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അപൂർവ്വ ചിത്രങ്ങൾ
മഹാരാജാസിലെ കലാലയ ജീവിതം വളരെ അഭിമാനത്തോടെ ഓർക്കാറുള്ള താരമാണ് മമ്മൂട്ടി. പല പൊതുവേദികളിലും തന്റെ കോളെജ് കാലഘട്ടത്തെ കുറിച്ചുള്ള ഓർമകൾ മമ്മൂട്ടി പങ്കുവയ്‌ക്കാറുണ്ട്. മഹാരാജാസ് കോളെജിൽ നിന്നു ലഭിച്ച സൗഹൃദങ്ങളെ കുറിച്ചും സിനിമയിലെത്താന്‍ നടത്തിയ പരിശ്രമങ്ങളെ കുറിച്ചുമൊക്കെ വാചാലനാവുന്ന മമ്മൂട്ടിയെ ആണ് ഇനി മഹാരാജാസിലെ വിദ്യാർത്ഥികൾ പഠിക്കാൻ ഒരുങ്ങുന്നത്.
Also Read: ‘ഹലോ… മമ്മൂട്ടിയാണ്’; ലഹരിമരുന്നിനെതിരെ സര്‍ക്കാരുമായി കൈകോര്‍ത്ത് ടോക് ടു മമ്മൂക്ക
ഇന്ത്യയിലെ പട്ടികജാതിക്കാരിൽ നിന്നുള്ള ആദ്യ ബിരുദധാരിയും ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാളുമാണ് ദാക്ഷായണി വേലായുധൻ. 1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ച ദാക്ഷായണി, സാമൂഹ്യ പരിഷ്കർത്തവായ രാജ്യ സഭാംഗവും എട്ടാം കേരള നിയമസഭാംഗവുമായിരുന്ന കെ.കെ. മാധവന്റെ സഹോദരിയായിരുന്നു.
കൊച്ചിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നു ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ ദാക്ഷായണി വേലായുധൻ മഹാരാജാസ് കോളെജിൽ നിന്നും മദ്രാസിൽ നിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. 1945-ൽ ദാക്ഷായണി കൊച്ചി നിയമസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയിൽ അംഗത്വം നേടി.