കല്ലമ്പലം: സൂപ്പർ ഫാസ്റ്റും സ്കൂട്ടറും കൂട്ടിയിടിച്ച് കല്ലമ്പലത്ത് ദമ്പതിമാർക്ക് ദാരുണാന്ത്യം. പരവൂർ സ്വദേശികളായ ശ്യാം ശശിധരനും ഭാര്യ ഷീനയുമാണ് മരിച്ചത്.
Also Read: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരം
ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകളെ കാണാൻ സ്കൂട്ടറിൽ പോകുകയായിരുന്ന ഇരുവരും. ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്.
കൊല്ലം ഭാഗത്തേക്കു പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും ആറ്റിങ്ങൽ ഭാഗത്തേക്കു പോയ സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Also Read: ഇടവ രാശിക്കാരുടെ വരുമാനം വർധിക്കും, തുലാം രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാം ശശിധരന് മരിച്ചിരുന്നു. തുടർന്ന് ഷീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയായിരുന്ന ശ്യാം തിരിച്ചെത്തി പരവൂരിൽ കാറ്ററിങ് സർവീസ് നടത്തുകയായിരുന്നു. ഷീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലും ശ്യാമിന്റേത് പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.