Bengaluru Stampede: അനുമതിയില്ലാതെയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചതെന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ആര്‍സിബി സമൂഹമാധ്യമങ്ങളില്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ജനങ്ങള്‍ അവിടെ ഒത്തുകൂടിയത്. അതിനാല്‍ ഇത്തരവാദത്തില്‍ നിന്ന് ഒഴിയാനാവില്ല.
ഹൈലൈറ്റ്:
- എസിപിയുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി
- ട്രൈബ്യൂണല്‍ വിധി സര്‍ക്കാരിന് തിരിച്ചടി
- പരിപാടിക്ക് അനുമതിയുണ്ടായിരുന്നില്ല

അന്ന് രോഹിത് കാണിച്ചത് വലിയ മനസ്സ്; സഞ്ജുവിനെ വേദനിപ്പിച്ച ആ ദിനം ഓർമയുണ്ടോ?
സമൂഹമാധ്യമങ്ങളില്‍ പൊടുന്നനെ ആര്‍സിബി നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ജനങ്ങള്‍ അവിടെ ഒത്തുകൂടിയത്. മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തിയ പരിപാടി പൊതുജന ശല്യം സൃഷ്ടിക്കലായെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു.
തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന് പിന്നാലെ അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് (വെസ്റ്റ്) ആയി സേവനമനുഷ്ഠിച്ചിരുന്ന വികാസ് കുമാര്‍ വികാസിനെ സസ്‌പെന്റ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ ട്രൈബ്യൂണല്‍ റദ്ദാക്കി. സസ്പെന്‍ഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് അദ്ദേഹം ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
മനസ്സ് തുറന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.. ക്ലബ്ബ് ലോകകപ്പില്‍ കളിക്കാത്തതിന്റെയും 42 വയസ്സ് വരെ സൗദിയില്‍ തുടരുന്നതിന്റെയും കാരണം വെളിപ്പെടുത്തി
മതിയായ കാരണങ്ങളോ വിശ്വാസ്യമായ തെളിവുകളോ ഇല്ലാതെ യാന്ത്രികമായി പാസാക്കിയതാണ് സസ്‌പെന്‍ഷന്‍. അതിനാല്‍ ഉത്തരവ് പിന്‍ലിച്ച് അദ്ദേഹത്തെ മുന്‍ സ്ഥാനത്ത് പുനഃസ്ഥാപിക്കാന്‍ ട്രൈബ്യൂണല്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സസ്പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഈ പരിഗണന നല്‍കുമെന്ന് ട്രൈബ്യൂണല്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മുന്‍ ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ, മുന്‍ ഡിസിപി (സെന്‍ട്രല്‍) എച്ച്ടി ശേഖര്‍, മുന്‍ കബ്ബണ്‍ പാര്‍ക്ക് എസിപി ബാലകൃഷ്ണ, മുന്‍ കബ്ബണ്‍ പാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് സസ്പെന്‍ഷനുകള്‍ പ്രഖ്യാപിച്ചത്. അതിനാല്‍ ഈ വിധി സര്‍ക്കാരിന് തിരിച്ചടിയാണ്. ഇത്തരവിനെതിരെ കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം’: സഞ്ജു സാംസണിന് സുവര്‍ണാവസരം നഷ്ടമായ ദിനത്തിന് ഇന്നേക്ക് ഒരാണ്ട്
പോലീസും മനുഷ്യരാണെന്നും ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ മതിയായ ക്രമീകരണങ്ങള്‍ സൃഷ്ടിക്കാന്‍ അലാവുദ്ദീന്റെ അത്ഭുതവിളക്കിന്റെ ശക്തിയുള്ള ദൈവങ്ങളോ മാന്ത്രികരോ അല്ലെന്നും വിധിന്യാത്തില്‍ ഓര്‍മിപ്പിച്ചു. ജസ്റ്റിസ് ബികെ ശ്രീവാസ്തവയും സിഎടി ബെംഗളൂരു ബെഞ്ചിലെ അഡ്മിനിസ്‌ട്രേറ്റീവ് അംഗം സന്തോഷ് മെഹ്റയും ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സ്റ്റേഡിയം പരിപാടിക്ക് നിര്‍ദ്ദിഷ്ട നിയമങ്ങള്‍ക്കനുസൃതമായി ആര്‍സിബി മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് (ക്രമസമാധാനം) ല്‍ നിന്ന് കുറഞ്ഞത് ഏഴ് ദിവസം മുമ്പെങ്കിലും അനുമതി തേടുകയും സുരക്ഷാ നിക്ഷേപം സമര്‍പ്പിക്കുകയും വേണം. ഈ നിര്‍ബന്ധിത വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലെന്നും സിഎടി ഉത്തരവില്‍ കുറിച്ചു.