Narivetta OTT Release Date and Platform: അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘നരിവേട്ട’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കി. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രമായിരുന്നു നരിവേട്ട. വർഗീസ് എന്ന പൊലീസ് കോൺസ്റ്റബിളായാണ് ടൊവിനോ ചിത്രത്തിലെത്തിയത്. ചേരൻ, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ എം ബാദുഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: ടൊവിനോയുടെ നടികർ ഒടിടിയിലേക്ക്; കാത്തിരുപ്പിനൊടുവിൽ പ്രഖ്യാപനം
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇഷ്കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Narivetta OTT: നരിവേട്ട ഒടിടി
സോണി ലിവിയൂടെയാണ് നരിവേട്ട ഒടിടിയിലെത്തുന്നത്. ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.