ആലപ്പുഴ: ഓമനപ്പുയിലെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്. പ്രതിയും പിതാവുമായ ജോസ്മോൻ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചത് വീട്ടുകാര്‍ക്ക് മുമ്പില്‍ വെച്ചാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്.
Also Read: കൊല്ലത്ത് കഞ്ചാവുമായി കോൺഗ്രസ് നേതാവ് പിടിയിൽ; പിടിച്ചെടുത്തത് ഒന്നര കിലോ കഞ്ചാവ്
തുടർന്ന് ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയപ്പോൾ ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെടും തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതിയെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിനിടെ ജോസ്‌മോന്‍ പോലീസിനോട് പറഞ്ഞു.
ജാസ്മിന്‍ വീട്ടിലേക്ക് വൈകി വരുന്നത് പതിവായതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. കൊലപാതകം ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. ഈ വിവരം വീട്ടുകാർക്ക് അറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവൻ ഈ വിവരം മറച്ചുവച്ചുവെന്നത് ഞെട്ടിക്കുന്ന സംഭവമാണ്. പിറ്റേദിവസമാണ് വീട്ടുകാർ വിവരം പുറത്തുവിട്ടത്.
Also Read: മിഥുന രാശിക്കാർക്ക് സമ്മിശ്ര ദിനം, കുംഭ രാശിക്കാർക്ക് ആശയക്കുഴപ്പം ഏറും, അറിയാം ഇന്നത്തെ രാശിഫലം!
ആത്മഹത്യയാണെന്നാണ് വീട്ടുകാർ പുറത്തു പറഞ്ഞതെങ്കിലും ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ചോദ്യം ചെയ്തപ്പോൾ താനാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് അറിയില്ലെന്നും പ്രതി പറഞ്ഞെങ്കിലും ഒടുവിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ സംഭവത്തിന്റെ ചുരുൾ അഴിയുകയായിരുന്നു. സംഭവത്തിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. രണ്ടുമാസമായി ജാസ്മിൻ ഭർത്താവുമായി വഴക്കിട്ട് പിണങ്ങി സ്വന്തം വീട്ടിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.