ആലപ്പുഴ: ഓമനപ്പുഴ ജാസ്മിൻ കൊലപാതക കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജാസ്മിനെ കൊലപ്പെടുത്തിയത് അച്ഛനും അമ്മയും ചേർന്നെന്ന് പോലീസ്.
Also Read: ഓമനപ്പുഴ കൊലപാതകം: ജാസ്മിന്റെ അമ്മാവനും കസ്റ്റഡിയിൽ
ജാസ്മിന്റെ പിതാവ് ജോസ്‌മോന്‍ കഴുത്തുഞെരിച്ചപ്പോള്‍ അമ്മ ജെസി ജാസ്മിന്റെ കൈകള്‍ പിന്നില്‍ നിന്ന് പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതിയെ സഹായിച്ചു എന്ന കണ്ടെത്തലോടെ അമ്മ ജെസി മോളെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ജാസ്മിന്റെ കഴുത്തിലെ രണ്ട് ഞരമ്പുകൾ പൊട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
അമ്മാവന്‍ അലോഷ്യസ് കൊലപാതക വിവരം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന കാരണത്താൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാസ്മിനെ മരിച്ച നിലയില്‍ കണ്ടെന്ന് പോലീസിനെ വിളിച്ച് പറഞ്ഞത് അമ്മാവനാണെന്നും അപ്പോഴും കൊലപാതക വിവരം അറിയിച്ചില്ലെന്നുമാണ് പോലീസ് റിപ്പോർട്ട്. നിലവില്‍ ജോസ്‌മോനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് എന്നും വിവരമുണ്ട്.
Also Read: കേതു പൂരം നക്ഷത്രത്തിലേക്ക്; ഇവർക്കിനി നേട്ടങ്ങളുടെ ചാകര
കൊലയ്ക്ക് കാരണം ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ജാസ്മിൻ പതിവായി രാത്രി പുറത്തു പോകുന്നത് ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മൊഴി.
പോലീസെത്തി ചോദ്യം ചെയ്തപ്പോൾ താനാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാർക്ക് അറിയില്ലെന്നും പ്രതി പറഞ്ഞെങ്കിലും ഒടുവിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ വീട്ടുകാർക്ക് മുന്നിൽ വച്ചാണ് മകളുടെ കഴുത്ത് ഞെരിച്ചതെന്ന് പ്രതി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയപ്പോൾ ഇയാള്‍ വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നാണ് ആദ്യം നൽകിയ മൊഴി. രണ്ടുമാസമായി ജാസ്മിൻ ഭർത്താവുമായി വഴക്കിട്ട് പിണങ്ങി സ്വന്തം വീട്ടിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.