The Hunt – The Rajiv Gandhi Assassination Case OTT Release: രാജീവ് ഗാന്ധി വധക്കേസിനെ അടിസ്ഥാനമാക്കി ഒരുക്കിയ ‘ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ്’ എന്ന വെബ് സീരീസ് സ്ട്രീമിങ് ആരംഭിച്ചു. അനിരുദ്ധ്യ മിത്രയുടെ ’90 ഡെയ്‌സ്: ദ് ട്രൂ സ്റ്റോറി ഓഫ് ദ് ഹണ്ട് ഫോര്‍ രാജീവ് ഗാന്ധി അസാസിന്‍സ്’ എന്ന പുസ്ഥകത്തെ ആസ്പദമാക്കിയാണ് സീരിസ് നിർമ്മിച്ചിരിക്കുന്നത്.
നാഗേഷ് കുകുനൂർ സംവിധാനം ചെയ്യുന്ന സീരീസിൽ അമിത് സിയാൽ, ഭഗവതി പെരുമാൾ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാഹിൽ വൈദ്, ബക്സ്, ഡാനിഷ് ഇഖ്ബാൽ, വിദ്യുത് ഗാർഗി, ഷഫീഖ് മുസ്തഫ,അഞ്ജന ബാലാജി, സായ് ദിനേശ് എന്നിവരും മലയാളികളായ ഗൗരി പത്മകുമാർ, ജ്യോതിഷ് എം.ജി, ശ്രുതി ജയൻ എന്നിവരും സീരീസിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.
Also Read: മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ ഒടിടിയിലേക്ക്
രോഹിത് ജി. ബനാവ്‌ലിക്കർ, ശ്രീറാം രാജൻ, സംവിധായകൻ നാഗേഷ് കുകുനൂർ എന്നിവർ ചേർന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. അപ്ലാസ് എന്റർടൈൻമെന്റും കുകുനൂർ മൂവീസും സഹകരിച്ചാണ് ദ് ഹണ്ടിന്റെ നിർമ്മാണം.
Also Read: “അമ്മയുടെ പൊന്നിന് ആയിരം ഉമ്മകൾ, ഒരു പെൺകുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്”
The Hunt – The Rajiv Gandhi Assassination Case OTT: ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ് ഒടിടി
സോണി ലിവിയൂടെയാണ് ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ് ഒടിടിയിലെത്തിയിരിക്കുന്നത്. ജൂലൈ 4 മുതൽ വെബ് സീരീസ് സ്ട്രീമിങ് ആരംഭിച്ചു.