IND Vs ENG: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്തുവിട്ട് ടീം ഇന്ത്യ. പരമ്പരയിൽ ഇന്ത്യയുടെ കിടിലൻ തിരിച്ചുവരവ്.
ഹൈലൈറ്റ്:
രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ജയം
എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെ നാണംകെടുത്തി
പരമ്പര സമനിലയിൽ
ഇന്ത്യ ക്രിക്കറ്റ് ടീം (ഫോട്ടോസ്– Getty Images)
രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 336 റൺസിന് വീഴ്ത്തി അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. എഡ്ജ്ബാസ്റ്റണിൽ നടന്ന കളിയിൽ ഇന്ത്യ ഉയർത്തിയ 608 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നാലാമിന്നിങ്സിൽ 271 റൺസിന് ഓളൗട്ടാവുകയായിരുന്നു. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് ജയമാണ് ഇത്. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയെ ജയത്തിലേക്ക് നയിക്കുന്ന ആദ്യ ടെസ്റ്റ് ക്യാപ്റ്റനെന്ന റെക്കോഡ് ഇതോടെ ശുഭ്മാൻ ഗിൽ സ്വന്തമാക്കി.ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ടീം ഇന്ത്യയുടെ സ്വപ്ന തിരിച്ചുവരവാണ് രണ്ടാം മത്സരത്തിൽ കണ്ടത്. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. സ്കോർ: ഇന്ത്യ – 587, 427/6 ( ഡിക്ലയേഡ് ), ഇംഗ്ലണ്ട് – 407, 271. രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ കിടിലൻ പ്രകടനമാണ് മത്സരത്തിൽ എടുത്തുപറയേണ്ടത്. രണ്ടിന്നിങ്സുകളിലുമായി 10 വിക്കറ്റുകൾ വീഴ്ത്തിയ ആകാശ് ദീപിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായി.
More to follow…
രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.… കൂടുതൽ വായിക്കുക