ഐശ്വര്യ റായ്, വിക്രം എന്നിവരോടൊപ്പമെല്ലാം അഭിനയിച്ച, ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ബാലതാരമായ സാറ അർജുൻ ഇനി രൺവീർ സിങ്ങിന്റെ നായിക. ആദിത്യ ധറിന്റെ ധുരന്തർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടി സാറ അർജുൻ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 2 മിനിറ്റ് 39 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ, 20 വയസ്സുകാരിയായ സാറ അർജുൻ ഏവരുടെയും ശ്രദ്ധ കവർന്നിരിക്കുകയാണ്.
ആരാണ് സാറ അർജുൻ?
ബാലതാരമായാണ് സാറ അഭിനയരംഗത്തെത്തുന്നത്. പരസ്യരംഗത്തും സജീവമാണ് സാറ. 2005 ജൂൺ 18ന് മുംബൈയിൽ ആണ് സാറ ജനിച്ചത്. തലൈവി, ഡിയർ കോമ്രേഡ്, സീക്രട്ട് സൂപ്പർസ്റ്റാർ, തലൈവി, വാച്ച്മാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ അഭിനയം കാഴ്ചവച്ച നടൻ രാജ് അർജുന്റെയും നൃത്ത അധ്യാപികയായ സന്യ അർജുന്റെയും മകളാണ് സാറ.
Also Read: Detective Ujjwalan OTT: ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഒടിടിയിലേക്ക്
രണ്ട് വയസ്സ് തികയുന്നതിനു മുൻപു തന്നെ സാറ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. 18 മാസം പ്രായമുള്ളപ്പോൾ സാറ ടിവി പരസ്യങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. അഞ്ച് വയസ്സ് തികയുമ്പോഴേക്കും 100-ലധികം പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എൽഐസി, മക്ഡൊണാൾഡ്‌സ്, മാഗി തുടങ്ങി ഡിറ്റർജന്റ്, ചോക്ലേറ്റ് പരസ്യങ്ങളിൽ വരെ. സിനിമയിൽ അഭിനയിക്കുന്നതിന് വളരെ മുമ്പുതന്നെ പരസ്യങ്ങളിലൂടെ ജനപ്രിയമുഖമായി സാറ മാറിയിരുന്നു.
ഇൻസ്റ്റാഗ്രാമിൽ 59.6K ഫോളോവേഴ്‌സുള്ള സാറയുടെ ശ്രദ്ധ നേടിയ ആദ്യ തമിഴ് ചിത്രം ദൈവ തിരുമകൾ (2011) ആണ്. വിക്രമിനൊപ്പം അഭിനയിച്ച ഈ ചിത്രം ഹിറ്റായി മാറി. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവനിൽ ഐശ്വര്യ റായിയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചതും സാറയായിരുന്നു. ഏക് തി ദായാൻ, 404, ജസ്ബ, ദി സോംഗ് ഓഫ് സ്കോർപിയൻസ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും, സൈവം, സില്ലു കരുപട്ടി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും സാറ അഭിനയിച്ചു. മലയാളത്തിൽ ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രമായി എത്തിയതും സാറയായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/07/07/sara-arjun-2-2025-07-07-15-24-17.jpg)
Also Read: “പെണ്ണുങ്ങളുടെ മനസ്സ് ഉൾക്കടലാ… ഉൾക്കടൽ;” ചിരിപ്പിക്കാൻ അനൂപ് മേനോന്റെ ‘രവീന്ദ്രാ നീ എവിടെ’; ടീസർ
ഇൻഡൾജിന്റെ റിപ്പോർട്ട് പ്രകാരം, സാറ ഒരു സിനിമയ്ക്ക് ഏകദേശം 4 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നു. ഗുൾട്ടെയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബാലതാരവും സാറയാണ്. 18 വയസ്സ് പൂർത്തിയാക്കും മുൻപ് തന്നെ ഏതാണ്ട് 10 കോടി രൂപയുടെ ആസ്തി ഈ പെൺകുട്ടി സ്വന്തമാക്കി കഴിഞ്ഞു.
ധുരന്തറിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. 2025 ഡിസംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും. യഥാർത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം എന്നാണ് റിപ്പോർട്ട്.