പത്തനംതിട്ട: കോന്നിയിൽ ഹിറ്റാച്ചിക്കു മുകളിൽ പാറ ഇടിഞ്ഞുവീണ് അപകടം. പയ്യനാമണ്‍ ചെങ്കുളം പാറമടയിലാണ് അപകടമുണ്ടായത്. ഹിറ്റാച്ചിക്കുള്ളിലായി രണ്ടു തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഓഡീഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് കുടുങ്ങിയതായാണ് റിപ്പോർട്ട്. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് ഇവർ. പാറമടയിൽ പണി നടക്കുന്നതിനിടെ കൂറ്റൻ കല്ലുകൾ വാഹനത്തിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
Also Read: ഭാരതാംബ ചിത്ര വിവാദം; സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സമർപ്പിച്ച ഹർജി പിൻവലിച്ച് രജിസ്ട്രാർ
ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു അപകടം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് ഉടൻ എത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു. കുത്തനെയുള്ള പാറക്കെട്ടിലെ രക്ഷാപ്രവർത്തനം ആതീവ ദുഷ്കരമാണെന്നാണ് വിവരം.