വർഷങ്ങൾക്കു ​ശേഷം കാളിദാസ് – ജയറാം കോമ്പോ വീണ്ടും ഒന്നിക്കുന്നു; ‘ആശകൾ ആയിരം’ ടൈറ്റിൽ പോസ്റ്റർ

Spread the love


കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്‍റേം എന്നീ ചിത്രങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയതാരം ജയറാമും മകൻ കാളിദാസും വീണ്ടും ഒന്നിക്കുന്നു. 22 വർഷങ്ങൾക്കു ശേഷമാണ് ഇതുവരും വീണ്ടും ഒന്നിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “ആശകൾ ആയിരം” എന്ന ചിത്രത്തിലാണ് ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ജി. പ്രജിത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.

Also Read: സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി

ബാലതാരമായി സിനിമയിലെത്തിയ കാളിദാസ് പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം നിരവധി ചിത്രങ്ങളിൽ നായകനായെത്തിയിരുന്നു. നായക വേഷങ്ങളിലേക്കുള്ള കാളിദാസിന്റെ രണ്ടാം വരവിനു ശേഷം ആദ്യമായാണ് ഇരുവരും സിനിമയിൽ ഒരുമിക്കുന്നത്. 

Also Read: അവശ കലാകാരന്മാർക്ക് 5000 രൂപ വെച്ച് കൊടുക്കുന്നുണ്ട്, അത് ഞാൻ നിനക്കു വാങ്ങിതരാം: ധ്യാനിനെ ട്രോളി ശ്രീനിവാസൻ

ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാർ ആണ്. സനൽ ദേവ് – സംഗീതം, ഷഫീഖ് പി.വി – എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്‌. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!