ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം തടഞ്ഞത് ട്രംപ്: മാർക്കോ റൂബിയോ

Spread the love


ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ചത് ട്രംപെന്ന് വീണ്ടും അവകാശവാദവുമായി അമേരിക്കൻ ഭരണകൂടം. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയാണ് ഇക്കുറി അവകാശവാദവുമായി രംഗത്തെത്തിയത്. 

Also Read:അമേരിക്കയിൽ മിന്നൽ പ്രളയം; മരണസംഖ്യ 51 ആയി

ട്രംപിന്റെ നേതൃത്വത്തിൽ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു യുദ്ധം ഞങ്ങൾ തടയുകയും അവസാനിപ്പിക്കുകയും ചെയ്‌തെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ റൂബിയോ പറഞ്ഞു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മിലുള്ള സമാധാന കരാറും റൂബിയോ പട്ടികപ്പെടുത്തി. അസർബൈജാനും അർമേനിയയും തമ്മിൽ ഒരു സമാധാന കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും റൂബിയോ പറഞ്ഞു. 

Also Read: അഭ്യൂഹങ്ങൾക്ക് വിരാമം; പൊതുവേദിയിലെത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി

നേരത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് അവകാശവാദവുമായി നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ ഇത് നിഷേധിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. മധ്യസ്ഥ ശ്രമങ്ങളിലൂടെയല്ല ഇന്ത്യ വെടിനിർത്തലിന് തയ്യാറായതല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. 

Also Read:യെമനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ; ലക്ഷ്യം ഹൂത്തികളുടെ കേന്ദ്രങ്ങൾ

അതേസമയം, ഇന്ത്യയുൾപ്പെടെയുളള ബ്രിക്സ് രാജ്യങ്ങൾക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. ബ്രിക്സ് രൂപീകരിച്ചത് അമേരിക്കയെ ഉപദ്രവിക്കാനും ഡോളറിനെ തരംതാഴ്ത്താനുമാണെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയേയാണ് അദ്ദേഹം നിലപാട് ആവർത്തിച്ചത്.

Read More



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!