Bharat Bandh: തുറന്ന കടകൾ അടപ്പിച്ചു, ജോലിക്കെത്തിയവരെയും തടഞ്ഞു; മലപ്പുറത്ത് പൊലീസിനെ കയ്യേറ്റം ചെയ്ത 20 പേര്‍ക്കെതിരെ കേസ്

Spread the love


മലപ്പുറം: മഞ്ചേരിയില്‍ പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തതിന് സിപിഎം ഏരിയ സെക്രട്ടറി അടക്കം 20 പേർക്കെതിരെ കേസെടുത്തു. സിപിഎം മഞ്ചേരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോ​ഗസ്ഥരെ ഭീഷണിപ്പെടുത്തി, ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. 

കേന്ദ്രനയങ്ങൾക്കെതിരെയായിരുന്നു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളും ഇടത് സര്‍വീസ് സംഘടനകളും നടത്തിയ പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു. കടകൾ എല്ലാം അടഞ്ഞ് തന്നെ കിടന്നു. സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തിയില്ല. കെഎസ്ആർടിസി സർവീസും ഓട്ടോ, ടാക്സി സർവീസുകളും വളരെ കുറവായിരുന്നു. സമരാനുകൂലികൾ സ്വകാര്യ വാഹനങ്ങളെ തടഞ്ഞു. ജോലിക്കെത്തിയവരെയും അധ്യാപകരെയും എല്ലാം സമരാനുകൂലികൾ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. 

Also Read: Nipah: കോട്ടയ്ക്കലിൽ നിപ സമ്പർക്കയിലുള്ള സ്ത്രീ മരിച്ചു; മൃതദേഹം സംസ്കരിക്കരുതെന്ന് ആരോ​ഗ്യ വകുപ്പ്

അതേസമയം സര്‍ക്കാര്‍ ഓഫീസുകളിൽ ഇന്ന് ഹാജര്‍ നില കുറവായിരുന്നു. ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും സമരത്തെ അനുകൂലിക്കുന്നവർ ഇന്ന് ജോലിക്കെത്തിയിരുന്നില്ല. സെക്രട്ടേറിയറ്റിൽ 4686 ജീവനക്കാരുള്ളതിൽ ഇന്ന് ഹാജരായത് 423 പേരാണ്. മറ്റു എന്നാൽ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനകള്‍ പണിമുടക്കിൽ പങ്കെടുത്തില്ല. ബാങ്കുകൾ പോസ്റ്റ് ഓഫീസ് എന്നിവ സമരക്കാർ അടപ്പിച്ചു. ഇന്ന് അര്‍ധരാത്രി 12 മണിവരെയാണ് പണിമുടക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!