ലോർഡ്‌സ് ഇന്ത്യയുടെ ഭാഗ്യ മൈതാനമോ? മൂന്നാം ടെസ്റ്റ് മത്സരത്തിൽ ചരിത്രം ആവർത്തിക്കുമോ ഇന്ത്യയുടെ യുവനിര

Spread the love

ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കും. ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ട മൈതാനമായ ലോർഡ്‌സിൽ വെച്ചാണ് മൂന്നാം ടെസ്റ്റ് മത്സരം നടക്കുക. ഇന്ത്യൻ താരങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഈ മൈതാനത്ത് ഗില്ലും കൂട്ടരും ചരിത്രം ആവർത്തിക്കുമോ എന്ന് കണ്ടറിയാം.

ഹൈലൈറ്റ്:

  • ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പ്രത്യേകത
  • ലോർഡ് ഓഫ് ലോർഡ്‌സ് ക്രിക്കറ്റ്
  • ഗിൽ ചരിത്രം ആവർത്തിക്കുമോ
ശുഭ്മാൻ ഗിൽ , ഋഷഭ് പന്ത്
ശുഭ്മാൻ ഗിൽ , ഋഷഭ് പന്ത് (ഫോട്ടോസ്Samayam Malayalam)

ഇന്ന് ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്‌ മത്സരം ആരംഭിക്കും. ക്രിക്കറ്റ്‌ താരങ്ങളുടെ ഇഷ്ട വേദിയായ ലോർഡ്സിൽ വെച്ചാണ് മൂന്നാം ടെസ്റ്റ്‌ മത്സരം നടക്കുന്നത്. പരമ്പര 1-1 ന് സമനിലയിലായതിനാൽ, ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്താനാണ് ശ്രമിക്കുന്നത്. അതേസമയം എഡ്ജ്ബാസ്റ്റണിൽ നേടിയ മികച്ച വിജയം നിലനിർത്താനും ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി നേടുന്നതിലേക്ക് ഒരു പടി കൂടി അടുക്കാനും ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്.അതേസമയം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ആകർഷകമായ വേദിയാണ് ലോർഡ്‌സ്. എന്തുകൊണ്ടാണ് ക്രിക്കറ്റ്‌ താരങ്ങൾക്ക് ലോർഡ്സ് പ്രിയപ്പെട്ടതായത് എന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് എല്ലാ ക്രിക്കറ്റ് കളിക്കാരുടെയും പ്രിയപ്പെട്ട മൈതാനമാണ്.
ലോർഡ്‌സിൽ ഇന്ത്യയുടെ സർപ്രൈസ് നീക്കം? പരിശീലന സെക്ഷനിൽ മുംബൈ ഇന്ത്യൻസിന്റെ പേസർ, വമ്പൻ മാറ്റം വരുമോ?
ലോക പ്രശസ്തമായ ഏറ്റവും പഴക്കമുള്ള ക്രിക്കറ്റ് സ്റ്റേഡിയമായ മിഡിൽസെക്സിലെ മാരിലേബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ആസ്ഥാനമായ ഈ സ്റ്റേഡിയം 1814 ൽ സ്ഥാപിതമായതും 30,000 പേർക്ക് ഇരിക്കാവുന്നതുമാണ്. ലോർഡ്‌സ് പവലിയൻ അതിന്റെ പരമ്പരാഗത ചുവന്ന ഇഷ്ടിക ഭംഗി നിലനിർത്തിയിട്ടുണ്ട്.

ലോർഡ്സിൽ ഇന്ത്യയെ ആർച്ചർ എറിഞ്ഞിടുമോ അതോ, ബുംറ ഇംഗ്ലണ്ടിൻ്റെ നടുവൊടിക്കുമോ?

അതേസമയം ഇന്ത്യൻ താരങ്ങൾക്ക് പ്രത്യേക ഇഷ്ടമുള്ള ക്രിക്കറ്റ് സ്റ്റേഡിയം കൂടിയാണ് ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ദിലീപ് വെങ്‌സർക്കാറിനെ ‘ലോർഡ് ഓഫ് ലോർഡ്‌സ്’ എന്നാണ് അറിയപ്പെടുന്നത്. ഈ മൈതാനത്ത് വെച്ച് മൂന്ന് തവണയാണ് ദിലീപ് വെങ്‌സർക്കാർ സെഞ്ചുറി നേടിയത്. ലോർഡ്‌സിൽ ഇതുവരെ ഒരു വിദേശ താരവും നേടിയിട്ടില്ലാത്ത നേട്ടമാണ് ഇത്. 1979-ൽ 103 (സമനില), 1982-ൽ 157 (തോൽവി), 1986-ൽ 126* (വിജയം) എന്നിങ്ങനെയാണ് അദ്ദേഹം നേടിയ സെഞ്ചുറികളുടെ കണക്കുകൾ.

മാത്രവുമല്ല ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ആദ്യ വിജയം 1986 ൽ ആയിരുന്നു. അത് നടന്നതും ലോർഡ്‌സിൽ വെച്ചാണ്. ഇന്നിപ്പോൾ ശുഭ്മാൻ ഗിൽ നയിക്കുന്ന യുവ ഇന്ത്യ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ആതിഥേയരെ നേരിടുമ്പോഴും അതേ നേട്ടം ആവർത്തിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇതേ വേദിയിൽ നടന്ന ഇന്ത്യയുടെ അവസാന ടെസ്റ്റും വിജയിച്ചിരുന്നു. ഇവിടെ 19 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ മൂന്ന് തവണ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ട് അതിൽ 12 തവണ വിജയിച്ചു. മൂന്ന് തവണ സമനിലയിൽ അവസാനിച്ചു.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.കൂടുതൽ വായിക്കുക