Lionel Messi: എംഎല്‍എസില്‍ ഇരട്ട ഗോളുമായി ലയണല്‍ മെസ്സി ചരിത്രം സൃഷ്ടിച്ചു. തുടര്‍ച്ചയായി 4 മാച്ചുകളില്‍ ഒന്നിലധികം ഗോളുകള്‍. ന്യൂ ഇംഗ്ലണ്ടിനെതിരെ ഇന്റര്‍ മയാമി 2-1 ന് വിജയിച്ച മത്സരത്തിലാണ് മെസ്സിയുടെ നേട്ടം.
ഹൈലൈറ്റ്:
- തുടര്‍ച്ചയായി 4 മാച്ചുകളില്‍ ഒന്നിലധികം ഗോളുകള്‍
- സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍
- ഇന്റര്‍ മയാമിയിലെ മെസ്സിയുടെ ഗോള്‍ നേട്ടം 58 ആയി

ഏകദിനത്തിലും ടി20 വെടിക്കെട്ടുമായി വൈഭവ്; ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഇന്ത്യ
സിഎഫ് മോണ്‍ട്രിയലിനെയും കൊളംബസ് ക്രൂവിനെയും തോല്‍പ്പിച്ച മല്‍സരങ്ങളിലാണ് ആദ്യം ഇരട്ട ഗോളുകള്‍ നേടിയത്. പിന്നീട് ഇന്റര്‍ മയാമിക്കായി ഫിഫ ക്ലബ് വേള്‍ഡ് കപ്പില്‍ കളിച്ച ശേഷം എംഎല്‍എസിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സിഎഫ് മോണ്‍ട്രിയലിനെതിരെ മെസ്സി വീണ്ടും ഇരട്ട ഗോളുകള്‍ നേടി. ബുധനാഴ്ച രാത്രി ഗില്ലറ്റ് സ്റ്റേഡിയത്തില്‍ വീണ്ടും രണ്ട് ഗോളുകള്‍ നേടിയതോടെയാണ് റെക്കോഡ്.
കഴിഞ്ഞ നാല് മത്സരങ്ങളില്‍ മാത്രം മെസ്സി എട്ട് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തിലൂടെ അവസാന അഞ്ച് ലീഗ് മത്സരങ്ങളില്‍ നാല് വിജയങ്ങളും ഒരു സമനിലയുമായി മയാമി അപരാജിത കുതിപ്പ് തുടരുകയാണ്.
മെസ്സിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍…! ആ മോഹം നടക്കുമോ? അര്‍ജന്റീനയുടെ ഇതിഹാസത്തിന് വില പറഞ്ഞ് സൗദി ക്ലബ്ബ്
ഈ സീസണില്‍ മെസ്സി വെറും 15 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടി. ഏഴ് തവണ അസിസ്റ്റ് നല്‍കി സഹതാരങ്ങളുടെ ഗോള്‍ നേട്ടത്തിലും പങ്കാളിയായി.
ഇതോടെ ഇന്റര്‍ മയാമിക്കായി മെസ്സി നേടിയ ഗോളുകള്‍ 58 ആയി. ഇന്റര്‍ മയാമിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോഡ് അദ്ദേഹം നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. 2023 മുതലാണ് മെസ്സി മയാമിക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയത്.

ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (6), ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ (5) എന്നീ ലീഗ് റെക്കോഡുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.
കോടികള്‍ വാരിയെറിഞ്ഞ് സൗദി ക്ലബ്ബ്; ക്രിസ്റ്റ്യാനോയെ നിലനിര്‍ത്തിയത് വര്‍ഷത്തില്‍ 2,000 കോടി രൂപയ്ക്ക്, ബോണസും സ്വകാര്യ ജെറ്റുകളും വേറെ
മെസ്സിയുടെ പ്രകടനത്തില്‍ മനംകുളിര്‍ത്ത മയാമി കോച്ചിന്റെ വാക്കുകളും ശ്രദ്ധേയമായി. ‘ലിയോ ഒരു സവിശേഷ താരം തന്നെ. ഫുട്‌ബോള്‍ ലോകം ഇന്നേവരെ കണ്ട ഏറ്റവും മികച്ച താരം. ഇത് ഞാന്‍ എപ്പോഴും പറയാറുണ്ട്. അദ്ദേഹത്തെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം’ – ലോകത്തിലെ പ്രമുഖ ഫുട്‌ബോള്‍ പരിശീലകരില്‍ ഒരാളായ ഹവിയര്‍ മഷ്‌കെരാനോ മല്‍സര ശേഷം പ്രതികരിച്ചു.
എഫ്സി ബാഴ്സലോണയില്‍ മെസ്സിയുടെ സഹതാരങ്ങളായിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്സും ലൂയിസ് സുവാരസും ജോര്‍ഡി ആല്‍ബയും മയാമിയില്‍ സൂപ്പര്‍ താരത്തിന് നല്‍കുന്ന പിന്തുണ ചെറുതല്ല. ‘അവര്‍ വര്‍ഷങ്ങളായി ഒരുമിച്ച് കളിക്കുന്നു. കൂട്ടുകാരന്‍ എന്താണ് ചിന്തിക്കുന്നതെന്ന് അവര്‍ക്ക് വേഗം മനസ്സിലാവും. ഇന്നത്തെ രണ്ടാമത്തെ ഗോളില്‍ കണ്ടത് പോലെ. ലിയോയ്ക്ക് എപ്പോള്‍, എവിടെയാണ് പന്ത് വേണ്ടതെന്ന് ധബുസ്‌ക്വെറ്റ്സിന് മനസ്സിലാകും. അതുകാണുന്നത് ഞങ്ങള്‍ക്ക് ആശ്ചര്യകരവും’- ഹവിയര്‍ മഷ്‌കെരാനോ കൂട്ടിച്ചേര്‍ത്തു.