Vipanchika Death: വിപഞ്ചികയുടെ മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം

Spread the love



Vipanchika Death:കൊല്ലം:വിപഞ്ചികയുടെ കുഞ്ഞിന്റെയും ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിൽ ഷാർജയിലും നിയമപോരാട്ടം ശക്തമാക്കി കുടുംബം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയെയും മകളെയും ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിൽ ഭർത്താവിന്റെ കുടുംബത്തിന് പങ്കുണ്ടെന്ന് കാട്ടി നിപഞ്ചികയുടെ കുടുംബം ഷാർജ പോലീസിൽ പരാതി നൽകും. 

Also Read:വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു

നിപഞ്ചികയുടെ അമ്മ ഷൈലജ ഷാർജയിലേക്ക് പുറപ്പെടും. കാനഡയിലുള്ള നിപഞ്ചികയുടെ സഹോദരനും ഉടൻ ഷാർജയിൽ എത്തും. മകളുടെ മരണത്തിന് കാരണക്കാരയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, നിപഞ്ചികയുടെ മരണത്തിൽ കുണ്ടറ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ശാസ്താംകോട്ട ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷിക്കും. കൊല്ലം റൂറൽ എസ് പി സാബു മാത്യു മേൽനോട്ടം വഹിക്കും. 

Also Read:നിമിഷപ്രിയയുടെ മോചനം; കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ഇന്ന് നിർണായക ചർച്ച

ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നിതീഷാണ് ഒന്നാം പ്രതി. രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിനും സാധ്യതയുണ്ട്. 

വിവാഹം കഴിഞ്ഞ നാൾ മുതൽ വിപഞ്ചിക നിതീഷിൽ നിന്നും പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മ ഷൈലജയുടെ പരാതി. നിതീഷിൻറെ സഹോദരി നീതുവും, അച്ഛനും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സ്ത്രീധനത്തിൻറെയും പണത്തിൻറെയും പേരിൽ മകളെ വേട്ടയാടിയെന്നും പരാതിയിൽ പറയുന്നു. 

Also Read: തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കാണ് വിപഞ്ചിക. ദുബായിൽ തന്നെ ജോലി ചെയ്യുകയാണ് ഭർത്താവ് നിതീഷ്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവർഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വർഷം മുൻപായിരുന്നു വിവാഹം.

Read More

പാലക്കാട് നിപ ബാധ: സമ്പര്‍ക്കപ്പട്ടികയില്‍ 112 പേർ; സംസ്ഥാനത്ത് ആകെ 609 പേര്‍



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!