ENG vs IND U-19 1st Youth Test: ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ അര്‍ധസെഞ്ചുറി കുറിച്ച് വെഭവ് സൂര്യവംശി (Vaibhav Suryavanshi). രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് 229 റണ്‍സിന്റെ ഓവറോള്‍ ലീഡ്.
ഹൈലൈറ്റ്:
- വൈഭവ് സൂര്യവംശി 44 പന്തില്‍ 56
- ഇന്ത്യക്ക് 229 റണ്‍സ് ഓവറോള്‍ ലീഡ്
- രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 128/3

Rishabh Pant Test Record: ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ വൻ നേട്ടസുമായി പന്ത്
ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സൂര്യവംശി 44 പന്തില്‍ ഒമ്പത് ഫോറുകളും ഒരു സിക്‌സറും പായിച്ച് 56 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ മൂന്നിന് 128 എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 540 റണ്‍സിന്റെ കൂറ്റന്‍ ടോട്ടല്‍ നേടിയിരുന്നു. ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് 439 റണ്‍സിന് അവസാനിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ 101 റണ്‍സ് ലീഡ് നേടിയ ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ കൂടി ശേഷിക്കെ 229 റണ്‍സിന്റെ ഓവറോള്‍ ലീഡ് ലഭിച്ചു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആയുഷ് മാത്രെ 32 റണ്‍സെടുത്ത് പുറത്തായി. സൂര്യവംശിയും ആയുഷും ചേര്‍ന്ന് ഓപണിങ് വിക്കറ്റില്‍ 12 ഓവറില്‍ 77 റണ്‍സ് അടിച്ചെടുത്തു.
കഴുത്തിന് പിടിച്ചു, തല്ലി; ക്ലബ്ബ് ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ചെല്‍സി താരത്തെ ആക്രമിച്ച് പിഎസ്ജി കോച്ച്
മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിളിന്റെ മകന്‍ ഓഫ് സ്പിന്നര്‍ ആര്‍ച്ചി വോണ്‍ ആണ് ഇന്ത്യക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത്. കഴിഞ്ഞ ഇന്നിങ്‌സില്‍ തിളങ്ങിയ വിഹാന്‍ മല്‍ഹോത്ര (32), അഭിഗ്യാന്‍ കുന്‍ഡു (0) എന്നിരാണ് ക്രീസില്‍.
നാല് ദിവസത്തെ യൂത്ത് ടെസ്റ്റില്‍ അവസാന ദിനമായ ഇന്ന് വേഗത്തില്‍ കുറച്ചുകൂടി റണ്‍സ് ചേര്‍ത്ത ശേഷം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇന്ത്യയുടെ ശ്രമം.
മെസ്സിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍…! ആ മോഹം നടക്കുമോ? അര്‍ജന്റീനയുടെ ഇതിഹാസത്തിന് വില പറഞ്ഞ് സൗദി ക്ലബ്ബ്
നേരത്തെ, അഞ്ചിന് 230 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് അണ്ടര്‍ 19 ടീം 439 റണ്‍സ് നേടി. തുടക്കം തകര്‍ച്ചയോടെ ആണെങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 101 റണ്‍സാക്കി കുറയ്ക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു.
അവസാന ബാറ്റിങ് ഓര്‍ഡറുകളില്‍ എത്തിയ തോമസ് റെവ് (34), ഏകാന്‍ഷ് സിംഗ് (59), റാല്‍ഫി ആല്‍ബര്‍ട്ട് (50), ജാക്ക് ഹോം (44), ജെയിംസ് മിന്റോ (20) എന്നിവര്‍ ഇംഗ്ലണ്ട് സ്‌കോറില്‍ നിര്‍ണായക സംഭാവന നല്‍കി.
ആറാം വിക്കറ്റില്‍ റെവും ഏകാന്‍ഷും 80 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഇംഗ്ലണ്ട് 400 റണ്‍സ് കടന്നത്. ഒമ്പതാം വിക്കറ്റില്‍ ഹോമും മിന്റോയും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു.