വാരഫലം, അശ്വതി മുതൽ ആയില്യം വരെ

Spread the love


ആദിത്യൻ കർക്കടകം രാശിയിൽ പൂയം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കറുത്തപക്ഷത്തിൽ. ജൂലൈ 24ന്/കർക്കടകം 8ന് വ്യാഴാഴ്ച ആണ്  ‘കർക്കടക വാവ്’ (കർക്കടകത്തിലെ കറുത്തവാവ്). 

പിറ്റേന്ന്, ശുക്ള പ്രഥമ മുതൽ വർഷഋതുവും ശ്രാവണമാസവും ആരംഭിക്കുന്നു. ശുക്രൻ ഇടവത്തിൽ തുടരുന്നു. ജൂലൈ 10 ന് രാവിലെ മിഥുനം രാശിയിൽ പ്രവേശിക്കുന്നതാണ്. ചൊവ്വ ചിങ്ങം രാശിയിലുണ്ട്. ബുധൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. ജൂലൈ 24 ന് ബുധൻ്റെ വക്രമൗഢ്യം തുടങ്ങുന്നതാണ്.  

വ്യാഴം മിഥുനം രാശിയിലും ശനി മീനം രാശിയിലും തുടരുന്നു. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ്. രാഹു, ജൂലൈ 20 ന് പൂരൂരുട്ടാതി മൂന്നാം പാദത്തിൽ നിന്നും രണ്ടാം പാദത്തിൽ പിൻഗതിയിൽ നീങ്ങും. സ്വാഭാവികമായും കേതു ഉത്രം ഒന്നാം പാദത്തിൽ നിന്നും പൂരം നാലാംപാദത്തിലേക്ക് മാറുകയും ചെയ്യും.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു.

Also Read: ജൂലൈ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

അമിതസമ്മർദ്ദം കൂടാതെ തന്നെ ചുമതലകൾ നിർവഹിക്കാനാവും. കൃത്യമായ കണക്കുകൂട്ടലുകൾക്കൊപ്പം കർമ്മരംഗത്തെ മുൻപരിചയവും തുണയ്ക്കുന്നതാണ്.  സഹജമായ കഴിവുള്ളവരെ പ്രോൽസാഹിപ്പിക്കുന്ന നിലപാട് അനുമോദിക്കപ്പെടും. ചന്ദ്രശുക്രയോഗം വാക്കുകൾക്ക് മസൃണത്വമരുളും. തൊഴിലിടത്തിലും പുറത്തും നല്ലരീതിയിൽ സഹകരണം ലഭിക്കുന്നതാണ്. ചിലരുടെ തെറ്റിദ്ധാരണകൾ നീങ്ങുന്നതായിരിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ നവാരംഭങ്ങൾക്ക് മുതിരാതിരിക്കുക ഉത്തമം. ഗാർഹികമായ കാര്യങ്ങളിൽ കൂടുതൽ കരുതലുണ്ടാവണം.

ഭരണി

ചില ഗ്രഹപ്പിഴകൾ ഒഴിഞ്ഞു തുടങ്ങുന്ന കാലമാണ്. വാക്കുകളിൽ നീതിയും ന്യായവും നിറയും. കൃത്യമായ ഇടപാടുകളും ഇടപെടലുകളും സമൂഹത്തിൽ ബഹുമാന്യത ഉയരാൻ കാരണമാകും. സൽകാര്യങ്ങളിൽ തടസ്സമുണ്ടാവില്ല. ആദരണീയരെ സന്ദർശിക്കുവാനാവും. ബിസിനസ്സിൽ ധനവരവ് തൃപ്തി തരും. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. വിദ്യാർത്ഥികൾക്ക് വലിയ സമ്മർദ്ദങ്ങളുണ്ടാവില്ല. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉയരാനിടയുണ്ട്.  വികാരക്ഷോഭം നിയന്ത്രിക്കപ്പെടണം. ജന്മനാട്ടിൽ പോകാനുള്ള യാത്രക്ക് തയ്യാറെടുപ്പുകൾ തുടരുന്നതാണ്.

Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

കാർത്തിക

വാരാദ്യം ജന്മനക്ഷത്രം ആകയാൽ ആശംസകളും പാരിതോഷികങ്ങളും ഭോജന സുഖവും ഉണ്ടാവും.  സുഹൃത്തുക്കളെ സന്ദർശിക്കുന്നതാണ്. ഔദ്യോഗികമായി ശരാശരി നേട്ടങ്ങൾ ഭവിക്കുന്ന വാരമായിരിക്കും. സന്ദർഭോചിതമായ നടപടികൾ സ്വീകാര്യത ഉയർത്തുന്നതാണ്. ശത്രുക്കളെ അകറ്റാനാവും. സാമ്പത്തിക കാര്യങ്ങൾ മോശമാവില്ല. തൊഴിലിൽ വളർച്ചയുടെ കാലഘട്ടത്തിന് തുടക്കമാവും. ജോലിയില്ലാത്തവർക്ക് ചെറിയ വരുമാന മാർഗമെങ്കിലും തുറന്നു കിട്ടും. കുടുംബത്തിൻ്റെ പിന്തുണ വലുതായിരിക്കും.

രോഹിണി

ഉദ്യോഗസ്ഥർക്ക് സംതൃപ്തിയുള്ള വാരമായിരിക്കും. സഹോദരാനുകൂല്യം ഉണ്ടാവുന്നതാണ്. കാര്യനിർവഹണത്തിൽ സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലെന്നത് ഓർമ്മവേണം. മനസ്സിൽ അകാരണ വിഷാദം തലപൊക്കാം. ബിസിനസ്സിനായി കടം വാങ്ങുന്നത് ദോഷമുണ്ടാക്കും. കുടുംബകാര്യങ്ങൾക്ക് സമയം കണ്ടെത്തും. അനുഷ്ഠാനങ്ങൾ വിധിയാംവണ്ണം നിർവഹിക്കുന്നതിനാൽ ആത്മസംതൃപ്തി ഭവിക്കും. പുതിയ തലമുറയുടെ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ തീരുമാനിച്ചേക്കും.

Also Read: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

മകയിരം

ശത്രൂപദ്രവം ഉണ്ടാവാം. കാര്യങ്ങൾ എത്ര ശ്രമിച്ചാലും വേഗതയിലെത്തില്ല. ചിലരുടെ നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കും. എന്നാൽ പിന്നീട് വേണ്ടിയിരുന്നില്ലെന്ന് തോന്നാനിടയുള്ളതിനാൽ കരുതലോടെ കൈക്കൊള്ളേണ്ടതുണ്ട്. മകൻ്റെ വിദ്യാഭ്യാസകാര്യത്തിൽ ആശാവഹമായ മാറ്റം പ്രതീക്ഷിക്കാം. ഏജൻസി ഏർപ്പാടിൽ  ലാഭം കുറയില്ല. ഉദ്യോഗസ്ഥർക്ക് അധികഭാരം വരാനിടയുണ്ട്. പ്രണയ വിവാഹത്തിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാവും. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് കരുതിയതിലും ചെലവുണ്ടാവുന്നതാണ്.

തിരുവാതിര

കാര്യങ്ങൾ കുറച്ചൊക്കെ അനുകൂലമാവുന്നതാണ്. മുൻകരുതലുകൾ ഫലം കണ്ടുതുടങ്ങും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ നല്ല പുസ്തകത്തിൽ ഇടം പിടിക്കുന്നതിന് കഴിഞ്ഞേക്കും. ഭാവികാര്യങ്ങളിൽ  ഇപ്പോൾ ചർച്ച അപ്രസക്തമാണ്.  സ്ഥിതിഗതികൾ ക്രമേണ അനുകൂലമായേക്കാം എന്നതാണ് സാധ്യത. ബിസിനസ്സിലെ തന്ത്രങ്ങൾ വിപണിയിൽ ചെറുചലനങ്ങൾ സൃഷ്ടിച്ചേക്കും. അക്കാര്യത്തിൽ ഇനിയും ശ്രദ്ധ വേണം. ചികിൽസാ മാറ്റം ജീവിതശൈലീ രോഗങ്ങൾക്ക് കുറച്ചൊക്കെ ആശ്വാസമേകുന്നതാണ്. വീടുമാറ്റത്തിന് അല്പം കൂടി കാത്തിരിക്കണം.

തിരുവാതിര

കാര്യങ്ങൾ കുറച്ചൊക്കെ അനുകൂലമാവുന്നതാണ്. മുൻകരുതലുകൾ ഫലം കണ്ടുതുടങ്ങും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ നല്ല പുസ്തകത്തിൽ ഇടം പിടിക്കുന്നതിന് കഴിഞ്ഞേക്കും. ഭാവികാര്യങ്ങളിൽ ഇപ്പോൾ ചർച്ച അപ്രസക്തമാണ്. സ്ഥിതിഗതികൾ ക്രമേണ അനുകൂലമായേക്കാം എന്നതാണ് സാധ്യത. ബിസിനസ്സിലെ തന്ത്രങ്ങൾ വിപണിയിൽ ചെറുചലനങ്ങൾ സൃഷ്ടിച്ചേക്കും. അക്കാര്യത്തിൽ ഇനിയും ശ്രദ്ധ വേണം. ചികിൽസാ മാറ്റം ജീവിതശൈലീ രോഗങ്ങൾക്ക് കുറച്ചൊക്കെ ആശ്വാസമേകുന്നതാണ്. വീടുമാറ്റത്തിന് അല്പം കൂടി കാത്തിരിക്കണം.

പുണർതം

പുരോഗമന ചിന്തകളുണ്ടാവും. എന്നാൽ പാരമ്പര്യത്തെ തീരെ തള്ളിപ്പറയാനും കഴിഞ്ഞേക്കില്ല. ഭൗതിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആത്മീയ സാധനകൾക്കും നേരം കണ്ടെത്തുന്നതാണ്. ജോലിയിൽ സമാധാനം പുലരുന്നതായിരിക്കും. ക്രയവിക്രയങ്ങളിൽ നിയമസാധുത ഉറപ്പുവരുത്തേണ്ടതുണ്ട്. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിക്കും. സാഹിത്യം, കല മുതലായവയിൽ സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്തും. ഉദ്യോഗസ്ഥർ ഫയലുകൾ നന്നായി പഠിച്ച് അഭിപ്രായം പറയുന്നതിനാൽ മേലധികാരികൾക്ക് സ്വീകാര്യതയുണ്ടാവും.

പൂയം

പ്രിയജനങ്ങളുടെ ഒത്തുചേരൽ സന്തോഷമേകും. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവും. കിട്ടാനുള്ള ധനം കൈവരുന്നതാണ്. പഴയ കടബാധ്യത കുറയ്ക്കാനായേക്കും. വസ്ത്രാഭരണാദികൾ വാങ്ങും. വിലകൂടിയ പാരിതോഷികങ്ങൾ ലഭിച്ചേക്കാം. സ്വന്തം കഴിവുകളിൽ വിശ്വസിക്കുന്നതാണ്. പ്രശ്നപരിഹാരത്തിന് സ്വയം മുൻകൈയെടുക്കും. ശുഭവാർത്തകൾ ശ്രവിക്കുന്നതിനാവും. കുടുംബാംഗങ്ങൾക്കൊപ്പം ആത്മീയ യാത്രകൾ നടത്തുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ ആശ്വാസം ഭവിക്കും. ഉന്നത വ്യക്തികളുടെ പരിചയം നേടും.

ആയില്യം

ജന്മരാശിയിലെ ആദിത്യ – ബുധ സഞ്ചാരം തടസ്സങ്ങൾ സൃഷ്ടിക്കാം. തൊഴിലിടത്തിൽ സമാധാനം കുറയുന്നതാണ്. ഭാരിച്ച ചുമതലകൾ ഒറ്റക്ക് ചെയ്യേണ്ടതായി വന്നേക്കാം. ഇഷ്ടപ്പെട്ടവരുടെ പിന്തുണ ലഭിക്കുന്നതാണ്. ഭോഗസുഖമുണ്ടാവും. പ്രണയം അഭംഗുരമായി തുടരുന്നതാണ്. വായ്പ കുടിശിക വരുത്താതെ അടയ്ക്കുന്നതാണ്. കുടുംബാംഗങ്ങളിൽ ചിലരുമായുള്ള പിണക്കം തുടരപ്പെടും. കലാപരമായ കാര്യങ്ങളിൽ വിജയമുണ്ടാവും. കൗതുകവസ്തുക്കൾ, ആഭരണങ്ങൾ ഇവ വാങ്ങാനിടയുണ്ട്. ബുധനും വ്യാഴവും പണച്ചെലവേറും. ശുഭാരംഭത്തിന് ഉചിതദിവസങ്ങളല്ല.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!