Pakistan vs Bangladesh T20 Series: പാകിസ്താനെതിരായ ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് ജയം. 39 പന്തില്‍ പുറത്താവാതെ 56 റണ്‍സെടുത്ത പര്‍വേസ് ഹുസൈന്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
ഹൈലൈറ്റ്:
- ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ ഉജ്വല വിജയം
- പാകിസ്താന്‍ 19.3 ഓവറില്‍ 109ന് ഓള്‍ഔട്ട്
- പര്‍വേസ് ഹുസൈന്‍ പ്ലെയര്‍ ഓഫ് ദി മാച്ച്

നാലാം ടെസ്റ്റില്‍ ബുംറ കളിക്കുമെന്ന് പറയാന്‍ മൂന്ന് കാരണങ്ങളിതാ
120 പന്തില്‍ 110 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തന്‍സിദ് ഹസന്‍ തമീമിനെ ഒരു റണ്‍സിന് നഷ്ടമായി. പിന്നാലെ ലിറ്റണ്‍ ദാസും ഒരു റണ്‍സിന് പുറത്തായതോടെ ഏഴിന് രണ്ട് വിക്കറ്റ് എന്ന നിലയിലായി.
എന്നാല്‍, ഓപണിങ് പങ്കാളി പര്‍വേസ് ഹുസൈന്‍ വിജയംവരെ ബാറ്റ് ചെയ്തു. 39 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതിനിടെ അഞ്ച് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും പായിച്ചു. പര്‍വേസ് ഹുസൈന് ബാറ്റിങ് പാര്‍ട്ണര്‍ തൗഹീദ് ഹ്രിദോയ് മികച്ച പിന്തുണ നല്‍കി. തൗഹീദ് 37 പന്തില്‍ 36 റണ്‍സെടുത്തു. രണ്ട് വീതം സിക്‌സറുകളും ബൗണ്ടറികളും ഉള്‍പ്പെട്ടതാണ് ഇന്നിങ്‌സ്. ജാകിര്‍ അലി 15 റണ്‍സുമായി പുറത്താവാതെ നിന്നു.
‘എന്റെ പിതാവിനേക്കാള്‍ മികച്ചവന്‍, പക്ഷേ…’- ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്റെ മനംകവര്‍ന്ന 18കാരന്‍ ആരാണ്? ‘ഗോട്ട്’ ചര്‍ച്ചയില്‍ ട്വിസ്റ്റ്
നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ലിറ്റന്‍ ദാസ് പാകിസ്താനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഓപണര്‍ ഫഖര്‍ സമാന്‍ നന്നായി തുടങ്ങിയെങ്കിലും ഒരറ്റത്ത് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. സായിം അയ്യൂബ് (6), മുഹമ്മദ് ഹാരിസ് (4), സല്‍മാന്‍ ആഗ (3), ഹസന്‍ നവാസ് (0), മുഹമ്മദ് നവാസ് (3) എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ പാകിസ്താന്‍ 7.4 എവറില്‍ 46ന് അഞ്ച് എന്ന നിലയിലായി.
വൈഭവ് സൂര്യവംശി കാത്തിരിക്കണം; 15 വയസ്സ് ആവണമെന്ന നിബന്ധന തുടരുമെന്ന് ഐസിസി, ഒളിമ്പിക്‌സ് ക്രിക്കറ്റില്‍ ആറ് ടീമുകള്‍ മാത്രം
ഫഖര്‍ സമാന്‍ 34 പന്തില്‍ 44 റണ്‍സിന് പുറത്തായി. പിന്നാലെ ഖുഷ്ദില്‍ (17), ഫഹീം അഷ്‌റഫ് (5), സല്‍മാന്‍ മിര്‍സ (0), അബ്ബാസ് അഫ്രീദി (22) എന്നിവരുടെ വിക്കറ്റുകള്‍ വീണതോടെ 109ന് ഓള്‍ഔട്ടായി.
ബംഗ്ലാദേശിന് വേണ്ടി തസ്‌കിന്‍ അഹ്‌മദ് 3.3 ഓവറില്‍ 22ന് മൂന്ന് വിക്കറ്റുകള്‍ നേടി. മുസ്തഫിസുര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.