ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ നിന്ന് സർഫറാസ് ഖാനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് ഇടവരുത്തി. എന്നാൽ ഇപ്പോൾ തഴഞ്ഞവരുടെ മുൻപിൽ ഗംഭീര ട്രാൻസ്ഫോർമേഷൻ നടത്തി ഞെട്ടിച്ചിരിക്കുകയാണ് താരം.
ഹൈലൈറ്റ്:
- വൈറലായി സർഫറാസ് ഖാന്റെ വെയിറ്റ് ലോസ്
- താരം പിന്തുടർന്ന ഡയറ്റ് പ്ലാനും വൈറൽ
- സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് സർഫറാസ്


തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് താരം തന്റെ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ പങ്കുവെച്ചത്. ഇതിനോടൊപ്പം എങ്ങനെയാണ് ഭാരം കുറച്ചത് എന്ന ടിപ്പും പങ്കുവെച്ചിട്ടുണ്ട്. തന്റെ ഭക്ഷണ രീതിയിൽ വലിയൊരു മാറ്റം തന്നെ വരുത്തിയാണ് സർഫറാസ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. അതും തന്റെ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താരം ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തുന്നത്.
നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ മാറ്റം; നിതീഷ് റെഡ്ഡി പരമ്പരയില്‍ നിന്ന് പുറത്ത്, ഇന്ത്യക്ക് തിരിച്ചടിയോ?
‘ഞങ്ങൾ റൊട്ടി, അരി, പഞ്ചസാര, മാവ്, ബേക്കറി സാധനങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് നിർത്തി’ എന്നാണ് സർഫറാസിന്റ പിതാവും പരിശീലകനുമായ നൗഷാദ് ഖാൻ നേരത്തെ ഒരു സംഭാഷണത്തിൽ പറഞ്ഞത്. ‘ഇപ്പോൾ ഞങ്ങളുടെ ഭക്ഷണത്തിൽ ഗ്രിൽ ചെയ്ത മത്സ്യം, ചിക്കൻ, വേവിച്ച മുട്ട, ഫ്രഷ് സാലഡുകൾ, ബ്രോക്കോളി, വെള്ളരിക്ക, അവോക്കാഡോ എന്നിവയാണ് ഉള്ളത്. ഞങ്ങൾ ഗ്രീൻ ടീയിലേക്കും ഗ്രീൻ കോഫിയിലേക്കും പോലും മാറി. ഈ കർശനമായ ദിനചര്യ തുടങ്ങിയിട്ട് 1.5 മാസമായി’ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താരത്തിന്റെ വെയ്റ്റ് ലോസ് യാത്രയെ അഭിനന്ദിച്ച് ഒട്ടനവധി ആളുകളാണ് രംഗത്തെത്തുന്നത്. ബിസിസിഐയെ ചോദ്യം ചെയ്‌തും നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞു. വെറും രണ്ട് മാസം കൊണ്ട് 17 കിലോ കുറക്കുക എന്നത് കഠിനാധ്വാനം എന്ന ഒന്നുകൊണ്ട് മാത്രം ലഭിച്ചതാണ് എന്നും ആരാധകർ പറഞ്ഞു.
അതേസമയം ഇതുവരെ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ച സർഫറാസ് ഖാൻ ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 119 പന്തിൽ 92 റൺസ് നേടി ഔട്ട് ആയ മത്സരം താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം.