തിരുവനന്തപുരം > കടയ്ക്കൽ മടത്തറ ഇലവുപാലം സ്വാമി നഗറിൽ ബെെക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചക്കമല സൊസൈറ്റി മുക്ക് രോഹിണി ഭവനിൽ ഉണ്ണിക്കുട്ടൻ (23), ചക്കമല സൊസൈറ്റി മുക്ക് തടത്തരികത്ത് വീട്ടിൽ നവാസ് (22) എനനിവരാണ് മരിച്ചത്.
മടത്തറയിൽ നിന്നും പാലോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെവന്ന ബസിന്റെ അടിയിലേക്ക് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. അനസിന്റെയും ഉണ്ണിക്കുട്ടന്റെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചു. ചിതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മൃതദേഹം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉണ്ണിക്കുട്ടന്റെ അച്ഛൻ: പരേതനായ സുഗുണൻ. അമ്മ: പ്രകാശിനി. സഹോദരി: മായ. നവാസിന്റെ അഛൻ: നാസറുദീൻ ( ഐഎൻടിയുസി വട്ടക്കരിക്കകം). അമ്മ: മുബീന. സഹോദരൻ: അസീം.