ഹിന്ദി അടിച്ചേൽപ്പിക്കൽ: കേന്ദ്രത്തിനെതിരായ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രസം​ഗം വൈറൽ, പങ്കുവെച്ച് കമൽ ഹാസൻ

Spread the love



ന്യൂഡൽഹി> ഹി​ന്ദി അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ന​ട​ത്തു​ന്ന കേന്ദ്രസർക്കാരിന്റെ ആ​സൂ​ത്രി​ത ശ്ര​മ​ങ്ങ​ൾക്കെതിരെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം പി നടത്തിയ പ്രസം​ഗം ജനങ്ങളും നേതാക്കളും ഏറ്റെടുക്കുന്നു. കമൽ ഹാസൻ അടക്കമുള്ളവരാണ് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രസം​ഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്‌തത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാണ് അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ പാർലമെൻറികാര്യ സമിതി റിപ്പോർട്ടിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ചോദ്യമുന്നയിച്ച്. “ഹിന്ദി അടിച്ചേൽപ്പിക്കുന്ന നിങ്ങളുടെ നീചമായ പദ്ധതി ഈ രാജ്യത്തെ നശിപ്പിക്കും. ഐഐടിക്ക് ഹിന്ദിയിൽ പരീക്ഷയെഴുതേണ്ടിവന്നാൽ ഗൂഗിളിന്റെ അമരത്ത് സുന്ദർ പിച്ചൈ ഉണ്ടാകുമായിരുന്നോ?”- എന്ന ഭാ​ഗമാണ് ഇം​ഗ്ലീഷ്, തമിഴ്, തെലുങ്ക് അടിക്കുറിപ്പോടെ ജോൺബ്രിട്ടാസ് തന്റെ ട്വിറ്ററിൽ പങ്കുവെച്ചത്. തമിഴ് അടിക്കുറിപ്പോടു കൂടിയ ട്വീറ്റാണ് കമൽ ഹാസൻ പങ്കുവെച്ചത്.

തെലുങ്കാലയിൽ വെഎസ്ആർ പാർട്ടിയും  ട്വീറ്റ് ഏറ്റെടുത്തിട്ടുണ്ട്. ​ഗൂ​ഗിൽ സിഇഒ സുന്ദർ ചിച്ചൈയ്‌ക്ക് അടക്കം ടാ​ഗ് ചെയ്‌തു കൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.


“ഹിന്ദി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്ര സർവകലാശാലകളിലും സാങ്കേതിക – ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും  മറ്റ്‌ പ്രവർത്തനങ്ങൾക്കും ഭാഷ ഹിന്ദിയാകും. ഇത്തരം സംസ്ഥാനങ്ങളിലെ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിർബന്ധമാകും. ഒഴിച്ചുകൂടാനാകാത്തിടത്ത്‌ മാത്രമേ ഇംഗ്ലീഷ്‌ ഉപയോഗിക്കാവൂ. ഭാവിയിൽ അതും ഹിന്ദിക്ക്‌ വഴിമാറും” എന്നിവയായിരുന്നു അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ പാർലമെൻറികാര്യ സമിതി ശുപാർശ ചെയ്‌തവയിൽ ചിലത്.

1963 ലെ ഔദ്യോഗിക ഭാഷാ നിയമം അനുശാസിക്കുന്ന കാര്യങ്ങളല്ല ഔദ്യോഗിക ഭാഷ പാർലമെൻറികാര്യ സമിതി റിപ്പോർട്ടിൽ എന്ന വസ്‌തുതയാണ് ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടിയത്. 1963 ലെ ഔദ്യോഗിക ഭാഷാ നിയമ പ്രകാരം  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യയന മാധ്യമം ഏതാണെന്നു തീരുമാനമെടുക്കാനുള്ള അധികാരപരിധി ഈ സമിതിക്കില്ലല്ലോ എന്ന ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് തൃപ്‌തികരമായ മറുപടി നൽകാതെ നാഷണൽ എഡ്യൂക്കേഷൻ പോളിസിയിലെ ഹിന്ദി ഉപയോഗത്തെ കുറിച്ച് പരാമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒഴിഞ്ഞു മാറുകയാണ് ചെയ്‌തത്.

 

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!