കലോത്സവം ചരിത്രവിജയം; ദൃശ്യാവിഷ്‌കാരത്തിൽ നടപടി വേണം: സിപിഐ എം

Spread the love



കോഴിക്കോട്‌> സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയിൽ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്കാരത്തിനെതിരായ വിമർശം ഗൗരവമുള്ളതാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌.

ദൃശ്യാവിഷ്കാരത്തിൽ ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയെ അവതരിപ്പിച്ചത്  എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ടതല്ല. ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്തരം ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണം. 

സംസ്ഥാന സ്കൂൾ കലോത്സവം മികച്ച സംഘാടനത്താലും അഭൂതപൂർവമായ പങ്കാളിത്തത്താലും  ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറി. 239 ഇനങ്ങളിലായി പതിനായിരത്തിലേറെ മത്സരാർഥികളാണ് പങ്കെടുത്തത്.  ഈ മഹാമേള പരാതികളൊന്നുമില്ലാതെയാണ്‌ സംഘടിപ്പിച്ചത്. 43 ദിവസം മാത്രമായിരുന്നു സംഘാടനത്തിന്‌ ലഭിച്ചത്. സംഘാടകസമിതിയും 21 സബ്കമ്മിറ്റികളും ഒറ്റമനസ്സോടെ പ്രവർത്തിച്ചു.

മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി പ്രവർത്തകർ, വിദ്യാർഥി സംഘടനകൾ, സന്നദ്ധപ്രവർത്തകർ, പൊലീസ്, വളന്റിയർ സേനകൾ തുടങ്ങിയവർ ശ്രദ്ധേയമായി ഇടപെട്ടു. കോഴിക്കോടിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കലോത്സവ വിജയത്തിനായി പ്രവർത്തിച്ചവരെ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്‌തു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!