കളമശേരി> ഹോട്ടലുകളിൽ ഷവർമ്മയും മറ്റും തയ്യാറാക്കി നൽകാനായി വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ച 500 കിലോയോളം അഴുകിയ കോഴിയിറച്ചി നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.
കളമശേരി കൈപ്പടുകളിൽ വെളുത്തേടത്ത് നാസർ എന്നയാൾ വാടകയ്ക്കു നൽകിയ വീട്ടിൽ നിന്ന് വ്യാഴം രാവിലെ 8.30 ഓടെയാണ് ഉദ്യോഗസ്ഥർ മാംസം പിടിച്ചെടുത്തത്. മണ്ണാർക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകയ്ക്കെടുത്തത്. ബുധൻ രാത്രി 11ഓടെ ദുർഗന്ധമുയർന്ന സാഹചര്യത്തിൽ അയർക്കാർ ഫോൺ ചെയ്ത് അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് ഉടമയൊ തൊഴിലാളികളോ സ്ഥലത്തില്ലായിരുന്നു.
കളമശേരി പ്രദേശത്തെ ഹോട്ടലുകളിലേക്ക് ഷവർമ്മ തയാറാക്കി നൽകുന്നത് ഇവാരാണെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ടി സുനിൽ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് മൂന്ന് ഫ്രീസറ്റുകളിലായി സൂക്ഷിച്ച മാംസം. സ്ഥലത്തു നിന്ന് പാചകത്തിനായി വലിയ കന്നാസുകളിൽ സൂക്ഷിച്ച കരി ഓയിൽ പോലുള്ള പാചക എണ്ണയും പാചക സാമഗ്രികളും പിടിച്ചെടുത്തു. മാംസം ബ്രഹ്മപുരത്തെത്തിച്ച് സംസ്കരിക്കുമെന്നും ബന്ധപ്പെട്ടവരിൽ നിന്ന് നിയമാനുസൃത പിഴ ഈടാക്കുമെന്നും നഗരസഭാ സെക്രട്ടറി ജയകുമാർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ