Pantheerankavu Gangrape Case: കോഴിക്കോട് യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

Spread the love


കോഴിക്കോട്: Pantheerankavu Gangrape Case: പന്തീരങ്കാവിൽ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി.  സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 

Also Read: അമ്മ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്ന് മക്കളെ ധരിപ്പിച്ചു; രഹസ്യബന്ധ സംശയം; കൊന്ന് കുഴിച്ചുമൂടി!

ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ട്. യുവതി രണ്ടു ദിവസം മുമ്പാണ് പോലീസിൽ പരാതി നൽകിയത്. സംഭവം നടന്നത് കുറച്ചു നാളുകൾക്ക് മുൻപാണ് എന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.  സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.  പരാതി ലഭിച്ചതോടെ സംഭവത്തിൽ പോലീസ് വിശദ അന്വേഷണം നടത്തുകയും ഇന്നലെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.  അതിനെ തുടർന്നാണ് ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഫറോക്ക് എസ്പിയ്ക്കാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്.  തന്നെ നാലുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.  ഇതിൽ ഒരാൾ ഒളിവിലാണ്.   

ഞെട്ടിപ്പിക്കുന്ന പീഡന വാര്‍ത്ത, 7 വയസുകാരിയെ ബലാത്സംഗം ചെയ്ത് 10 വയസുകാരന്‍

10 വയസുകാരൻ 7 വയസുകാരിയെ ബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലാണ് സംഭവം. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തായത്. ഇവിടെ 10 വയസുള്ള  ആൺകുട്ടി 7 വയസുകരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായും കുട്ടി കുറ്റം സമ്മതിച്ചതായും ധാംപൂർ പോലീസ് സ്റ്റേഷൻ ഇൻചാർജ് (എസ്എച്ച്ഒ) മധോ സിംഗ് ബിഷ്ത് പറഞ്ഞു. 

ഞങ്ങൾ ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ ആൺകുട്ടിക്കെതിരെ ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കുട്ടിയെ ജില്ലാ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി ശിശുഭവനിലേക്ക് അയച്ചു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!