കണ്ണീർ വിളഞ്ഞ് മറാത്ത്‌വാഡ ; ഒരു വർഷം ജീവനൊടുക്കിയത് 1023 കർഷകർ

Spread the love



ഔറംഗാബാദ്‌

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖലയിൽ കഴിഞ്ഞ വർഷംമാത്രം ആത്മഹത്യ ചെയ്‌തത്‌ 1023 കർഷകർ. 2021ൽ 887 കർഷകരാണ്‌ ജീവനൊടുക്കിയത്‌. ഡിവിഷണൽ കമീഷണർ ഓഫീസാണ്‌ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്‌.

മഹാരാഷ്‌ട്രയിലെ ജൽന, ഔറംഗാബാദ്, പർഭാനി, ഹിൻഗോലി, നന്ദേഡ്, ലാത്തൂർ, ഒസ്മാനാബാദ്, ബീഡ് ജില്ലകൾ ഉൾപ്പെടുന്ന മേഖലയാണിത്‌. 2001ൽ ഇവിടെ ഒരു കർഷക ആത്മഹത്യ ആൺ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. 2001മുതൽ ഇതുവരെ ആകെ 10,431 കർഷകർ ജീവനൊടുക്കി. 2015ലാണ്‌ ഏറ്റവും കൂടുതൽ കർഷകർ ജീവിതമവസാനിപ്പിച്ചത്‌–- 1133-. രണ്ട്‌ പതിറ്റാണ്ടിനിടെ പതിനായിരത്തിലേറെ കർഷകർ ജീവനൊടുക്കിയപ്പോൾ സർക്കാർ സഹായം ലഭിച്ചത്‌ 7605 പേരുടെ കുടുംബങ്ങൾക്ക്‌ മാത്രമാണ്‌.  കാലാവസ്ഥാവ്യതിയാനംമൂലം വിളനാശമുണ്ടാകുന്നതും സർക്കാർ സഹായങ്ങൾ കർഷകരിലെത്താത്തതുമാണ്‌ ആത്മഹത്യാ വർധനയ്‌ക്ക്‌ കാരണം. ജലസേചനസൗകര്യങ്ങളും കർഷകരിൽ എത്തുന്നില്ല.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!