ന്യൂഡൽഹി> ദാരിദ്ര്യമില്ലാത്ത സ്വയം പര്യാപ്‌ത ഇന്ത്യയെ സൃഷ്ടിക്കുവാനാണ് ശ്രമിക്കേണ്ടന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ട്ര നിർമാണത്തിൽ 100 ശതമാനം സമർപ്പണം വേണമെന്നും സ്ത്രീകളും യുവാക്കളും മുന്നിൽ നിന്ന് നയിക്കണമെന്നും ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിൻറെ ഐക്യം ഉറച്ചതാകണമെന്നും രാജ്യത്ത് പൂർണ ദാരിദ്ര നിർമാർജനം സാധ്യമാകണമെന്നും 2047 ലേക്കുള്ള അടിത്തറ പണിയുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
സ്വാതന്ത്യത്തിന്‍റെ 75ാം വാര്‍ഷികം വികസിത ഭാരത നിര്‍മാണ കാലമാണ്. രാഷ്ട്രനിര്‍മാണത്തില്‍ നൂറ് ശതമാനം സമര്‍പ്പണം വേണം. ഇപ്പോഴത്തേത് സത്യസന്ധതയെ വിലമതിക്കുന്ന സർക്കാരാണ്. വികസനത്തിനൊപ്പം പ്രകൃതിയേയും ഈ സർക്കാർ പരിഗണിക്കുന്നു. ആയുഷ്മാൻ ഭാരത് പദ്ധതി പാവപ്പെട്ടവർക്ക് ചികിത്സ ഉറപ്പാക്കി. ജൻ ഔഷധി കേന്ദ്രങ്ങൾ വഴി കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്നു. ആരും അന്യരല്ല എന്നതാണ് സർക്കാർ നയം. രാഷ്ട്രപതി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ